Advertisement

മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം

September 19, 2021
Google News 3 minutes Read
ar nagar bank mass transfer

മലപ്പുറം എ.ആർ നഗർ സഹകരണ ബാങ്കിൽ കൂട്ട സ്ഥലംമാറ്റം. 32 ജീവനക്കാരെയാണ് സ്ഥലം മാറ്റിയത്. ബാങ്കിലെ ക്രമക്കേടുകൾക്കെതിരെ മൊഴി നൽകിയവരടക്കമുള്ളവരെയാണ് സ്ഥലം മാറ്റിയത്. ( ar nagar bank mass transfer )

സ്ഥലം മാറ്റം ലഭിച്ച 32 പേരിൽ 24 പേരുടെ സ്ഥലമാറ്റ ഉത്തരവ് നടപ്പാക്കി. രണ്ട് പേർ പരിശീലനത്തിലാണ്. മറ്റ് ആറ് പേർക്കെതിരെ കൂടി ഉടൻ നടപടിയുണ്ടാകും. എന്നാൽ നടന്നത് രണ്ട് വർഷം കൂടുമ്പോഴുള്ള സ്വാഭാവിക സ്ഥലം മാറ്റമാണെന്നാണ് ഭരണസമിതി നൽകുന്ന വിശദീകരണം.

Read Also : സിനിമാ താരങ്ങളുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടായിരുന്നു; മലപ്പുറം സഹകരണ ബാങ്ക് തട്ടിപ്പിൽ ജീവനക്കാരിയുടെ വെളിപ്പെടുത്തൽ

സംസ്ഥാനത്തെ ബാങ്ക് തട്ടിപ്പ് ക്രമക്കേടുകളില്‍ ഏറ്റവും വലിയ തട്ടിപ്പാണ് മലപ്പുറം എആര്‍ സഹകരണ ബാങ്കില്‍ നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുസ്ലിം ലീഗ് നിയന്ത്രണത്തിലുള്ള ബാങ്കാണിത്. ജില്ലയിലെ എല്‍ഡിഎഫിലെയും യുഡിഎഫിലെയും നേതാക്കള്‍ക്ക് ബാങ്കില്‍ നിക്ഷേപമുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ നടത്തിയ റെയ്ഡില്‍ 110 കോടി രൂപയുടെ ക്രമക്കേട് നടന്നതായി ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. എന്നാല്‍ യഥാര്‍ത്ഥത്തില്‍ അഞ്ഞൂറ് കോടി രൂപയോളം ക്രമക്കേട് നടന്നെന്നാണ് ജോയിന്റ് രജിസ്ട്രാര്‍ ഉള്‍പ്പെടെ കണ്ടെത്തിയത്.

കഴിഞ്ഞ ജനുവരിയിലാണ് കണ്‍കറന്റ് ഓഡിററര്‍ ഡി ബിന്ദുവിന്റെ നേതൃത്വത്തില്‍ ബാങ്കിലെ ക്രമക്കേട് നടന്നുവെന്ന കണ്ടെത്തലിന്റെ റിപ്പോര്‍ട്ട് നല്‍കിയത്. പത്ത് വര്‍ഷത്തിനിടെയുണ്ടായ കാലയളവിലാണ് തട്ടിപ്പ് നടന്നത് എന്നാണ് കണ്ടെത്തല്‍. സെക്രട്ടറിയായിരുന്ന ഹരികുമാറിന് വേണ്ടി സര്‍ക്കാര്‍ തലത്തിലുള്ള ഇടപെടലുണ്ടായി എന്നായിരുന്നു ആരോപണം.

എ.ആർ നഗർ സഹകരണ ബാങ്കിൽ ഒട്ടേറെ ബിനാമി അക്കൗണ്ടുകളുണ്ടെന്ന് മുൻ ജീവനക്കാരി ട്വന്റിഫോറിനോട് വെളിപ്പെടുത്തിയിരുന്നു. സെക്രട്ടറി വി.കെ ഹരികുമാറിന് സി.മോനു എന്ന പേരിൽ വ്യാജ അക്കൗണ്ടുണ്ടെന്ന് മുൻ ജീവനക്കാരി വെളിപ്പെടുത്തി. സി.മോനു എന്ന പേരിലുള്ള അക്കൗണ്ടിൽ നിരന്തരം ഇടപാട് നടന്നതായി സെറീന ട്വന്റിഫോറിനോട് പറഞ്ഞു. പലിശ വേണ്ടാത്ത ഉപഭോക്താക്കളുടേയും ‘ഗഹാൻ’ കമ്മീഷൻ തുകയും മാറ്റിയത് ഈ അക്കൗണ്ടിലേക്കാണ്. സിനിമാ താരങ്ങളുടെ പേരിൽ ബാങ്കിൽ വ്യാജ അക്കൗണ്ട് ഉണ്ടായിരുന്നു. ബാങ്കിലെ കൃത്രിമം കണ്ടുപിടിച്ചതിന് തന്നോട് പ്രതികാര നടപടി സ്വീകരിച്ചതായി സെറീന വെളിപ്പെടുത്തി. ഇത് സംബന്ധിച്ച് മുൻ സീനിയർ ക്ലാർക്ക് സെറീന തിരൂരങ്ങാടി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Story Highlights : ar nagar bank mass transfer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here