Advertisement

റിസർവ് ബാങ്കിന്റെ കടുത്ത നടപടി: സഹകരണ ബാങ്കിന് എന്നേക്കുമായി ഷട്ടർ ഇട്ടു: നിക്ഷേപകർക്ക് പണം തിരികെ കിട്ടുമോ?

November 14, 2024
Google News 2 minutes Read
Bomb threat at RBI HDFC ICICI demanding resignation of Nirmala Sitharaman

വിജയവാഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ദി ദുർഗ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൻ്റെ ലൈസൻസ് റിസർവ് ബാങ്ക് റദ്ദാക്കി. ബാങ്കിന് ഇനി പ്രവർത്തിക്കാൻ ആവാത്ത വിധമാണ് വിലക്ക്. ബാങ്കിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്താണ് നടപടി. നിക്ഷേപകർക്ക് മുഴുവൻ പണമടയ്ക്കാൻ ബാങ്കിന് കഴിയില്ലെന്നാണ് ആർബിഐ പറയുന്നത്.

ബാങ്കിന് പ്രവർത്തിക്കാൻ ആവശ്യമായ മൂലധനവും വരുമാന സാധ്യതയും ഇല്ലെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു . 1949ലെ ബാങ്കിംഗ് റെഗുലേഷൻ ആക്ട് പ്രകാരമുള്ള യോഗ്യതയില്ലാത്തതും പ്രശ്നമായി. ഇന്നലെയായിരുന്നു ബാങ്കിന്റെ അവസാനത്തെ പ്രവര്ത്തി ദിനം. ബാങ്കിന്റെ ഇടപാടുകൾ അവസാനിപ്പിച്ച്, കണക്കെടുക്കാൻ ലിക്വിഡേറ്ററെ നിയമിക്കാനും ആർബിഐ ആവശ്യപ്പെട്ടിട്ടുണ്ട്. നിക്ഷേപങ്ങൾ സ്വീകരിക്കുന്നതും നിക്ഷേപങ്ങളുടെ തിരിച്ചടവ് ഉടനടി പ്രാബല്യത്തിൽ വരുന്നതും ഇതിൽ ഉൾപ്പെടുന്നു.

നിക്ഷേപകരായ 95 ശതമാനം ആളുകൾക്കും മുഴുവൻ തുകയും ലഭിക്കാൻ അർഹതയുണ്ട്. ഓരോ നിക്ഷേപകർക്കും ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരൻ്റി കോർപ്പറേഷനിൽ (ഡിഐസിജിസി) നിന്ന് 5 ലക്ഷം രൂപ വരെയുള്ള നിക്ഷേപ ഇൻഷുറൻസ് ക്ലെയിം ലഭിക്കാൻ അർഹതയുണ്ട്. ബാങ്ക് അവതരിപ്പിച്ച കണക്കുകൾ പ്രകാരം ഏകദേശം 95.8 ശതമാനം നിക്ഷേപകർക്കും തങ്ങളുടെ നിക്ഷേപത്തിൻ്റെ മുഴുവൻ തുകയും ഡിഐസിജിസിയിൽ നിന്ന് ലഭിക്കാൻ അർഹതയുണ്ടെന്ന് റിസർവ് ബാങ്ക് അറിയിച്ചു. ആകെ ഇൻഷ്വർ ചെയ്ത നിക്ഷേപങ്ങളുടെ 9.84 കോടി രൂപ ഡിഐസിജിസി അടച്ചിട്ടുണ്ടെന്നാണ് ഓഗസ്റ്റ് 31 വരെയുള്ള കണക്കുകൾ പറയുന്നത്.

Story Highlights : RBI cancels license of Vijayawada-based Durga Co-op Urban Bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here