ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഒരേയൊരു മലയാളി അധ്യക്ഷന്‍; മറക്കാന്‍ പാടില്ലാത്ത ചേറ്റൂരിന്റെ ഓര്‍മകളിലൂടെ

സ്വാതന്ത്ര്യ സമര ചരിത്രത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന് നിര്‍ണായക സ്ഥാനമുണ്ടെന്നതില്‍ സംശയമില്ല. എന്നാല്‍ ഈ ദേശീയ പ്രസ്ഥാനത്തിന് ഒരേയൊരു മലയാളി അധ്യക്ഷനേ ഉണ്ടായിട്ടുള്ളൂ. ഒറ്റപ്പാലം മങ്കര സ്വദേശിയായ ചേറ്റൂര്‍ ശങ്കരന്‍ നായര്‍. ചരിത്രത്തിന്റെ താളുകളില്‍ എന്നും തിളങ്ങേണ്ട ആ പേരാണിത്. എന്നാല്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും ഇതുപോലെ അവഗണിച്ച മറ്റൊരു നേതാവില്ല എന്നതാണ് യാഥാര്‍ത്ഥ്യം.c shankaran nair
ഒറ്റപ്പാലത്തിനും പാലക്കാടിനുമിടയില്‍ മങ്കര എന്ന പേരില്‍ ഒരു റെയില്‍വേ സ്‌റ്റേഷനുണ്ടാകുന്നത് പോലും ചേറ്റൂര്‍ ശങ്കരന്‍ നായര്‍ക്ക് തീവണ്ടിയിറങ്ങാനായിരുന്നു. ഭാരതം ആദരിക്കുന്ന ദേശീയ നേതാവായിരുന്ന അദ്ദേഹം. 1897ലെ അമരാവതി സമ്മേളനത്തില്‍ ദേശീയ പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു ചേറ്റൂര്‍ ശങ്കരന്‍ നായര്‍. ബ്രിട്ടീഷ് ഭരണകാലത്ത് കേന്ദ്രമന്ത്രി സഭയോളം പ്രാധാന്യമുള്ള എക്‌സിക്യുട്ടിവ് കൗണ്‍സിലിലെ അംഗമായത് 1915ല്‍. ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയില്‍ പ്രതിഷേധിച്ച് രാജിവച്ചു. അദ്ദേഹം നടത്തിയ നിയമപോരാട്ടങ്ങളും ചരിത്രത്തില്‍ ഇടംപിടിച്ചു. 1934ല്‍ മരിച്ച ചേറ്റൂരിന്റെ സ്മൃതികുടീരം കാണമെങ്കില്‍ മങ്കര റെയില്‍വേ പാളം മുറിച്ചുകടന്ന് നീണ്ടുകിടക്കുന്ന വയലിലൂടെ അരമണിക്കൂര്‍ നടക്കണം. ഭാരതപ്പുഴയോരത്ത് കുടുംബശ്മശാനത്തില്‍ അന്ത്യവിശ്രമം കൊള്ളുകയാണ് ചേറ്റൂര്‍.
Read Also : സ്വാതന്ത്ര്യദിനാഘോഷത്തില്‍ രാജ്യം; ഡല്‍ഹിയില്‍ കര്‍ശന സുരക്ഷ
ചേറ്റൂര്‍ എന്ന വലിയ നേതാവിനെ പക്ഷേ ഇന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലും അര്‍ഹിക്കുന്ന ഗൗരവത്തില്‍ ഇന്നോര്‍ക്കുന്നുണ്ടാകില്ല. മഹാത്മാഗാന്ധിയുടെ വലിയ വിമര്‍ശകനായിരുന്നു ചേറ്റൂര്‍. ചേറ്റൂരിന്റെ തറവാട് ഇന്നും മങ്കരയിലുണ്ട്. അദ്ദേഹത്തിന്റെ പേരിലുള്ള വിദ്യാലയവും. ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ‘ദ അണ്‍റ്റോള്‍ഡ് സ്‌റ്റോറി ഓഫ് സി ശങ്കരന്‍ നായര്‍’ എന്ന ചിത്രം പുറത്തിറങ്ങുന്നതോടെ ചരിത്രവഴിയില്‍ ചേറ്റൂരിനെ കൂടുതല്‍ ശക്തമായി അടയാളപ്പെടുത്താനാകുമെന്ന പ്രതീക്ഷയാണ് ഇനി…
Story Highlight: c shankaran nair
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here