പ്രതിരോധ ശേഷി കുറഞ്ഞവർക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് നൽകാൻ അമേരിക്ക; അനുമതി നൽകി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ

അമേരിക്കയിൽ രോഗപ്രതിരോധ ശേഷി കുറഞ്ഞവർക്ക് കൊവിഡ് ബൂസ്റ്റർ ഡോസ് നൽകാൻ യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ അനുമതി നൽകി. ഡെല്‍റ്റ വേരിയന്റ് അതിവേഗം പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിലാണ് തീരുമാനമെന്ന് യുഎസ് റെഗുലേറ്റർമാർ വ്യക്തമാക്കി.
വ്യാഴാഴ്ചയാണ് ബൂസ്റ്റർ ഡോസിന് അംഗീകാരം നൽകിയതായി യുഎസ് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ അറിയിച്ചത്. മോഡേണ വാക്സിൻ, ഫൈസർ-ബയോഎൻടെക് വാക്സിനുകൾക്കാണ് അത്യാവശ്യ ഘട്ടങ്ങളിൽ മൂന്നാം ഡോസ് വാക്‌സിൻ നൽകാൻ എഫ്ഡിഎ അനുമതി നൽകിയത്.
കൊവിഡ് രോഗബാധ അടുത്ത തരംഗത്തിലേക്ക് കടന്ന സാഹര്യത്തിൽ രോഗപ്രതിരോധ ശേഷിയില്ലാത്ത ആളുകൾ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യതയുണ്ടെന്ന് എഫ്ഡിഎ കമ്മിഷണർ ജാനറ്റ് വുഡ്‌കോക്ക് പറഞ്ഞു. അതിനാൽ അത്തരം ആളുകൾക്കാണ് കൂടുതൽശ്രദ്ധ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു.
Read Also : നേസല്‍ കൊവിഡ് വാക്‌സിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരം
അതേസമയം, രണ്ടാം ഡോസ് സ്വീകരിച്ച് 28 ദിവസത്തിന് ശേഷം മാത്രമേ ബൂസ്റ്റര്‍ ഡോസ് എടുക്കാൻ പാടുള്ളൂവെന്നും എഫ്ഡിഎ അറിയിപ്പില്‍ പറയുന്നു.
Read Also : കൊവിഡ് മിശ്രിത വാക്‌സിൻ പഠനവിധേയമാക്കാൻ അനുമതി നൽകി ഡി.സി.ജി.ഐ.
Story Highlight: CDC panel recommends Covid booster shot for vulnerable people
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here