കൊവിഡ് മിശ്രിത വാക്‌സിൻ പഠനവിധേയമാക്കാൻ അനുമതി നൽകി ഡി.സി.ജി.ഐ.

കൊവിഡ് മിശ്രിത വാക്‌സിൻ പഠനവിധേയമാക്കാൻ ഡി.സി.ജി.ഐ. അനുമതി നൽകി. തീരുമാനം മിശ്രിത വാക്‌സിൻ ഫലപ്രദമെന്ന ഐ.സി.എം.ആറി.ന്റെ പ്രാഥമിക പഠന റിപ്പോർട്ടിനെ തുടർന്ന്. പഠന റിപ്പോർട്ട് വിശദമായി പരിശോധിച്ച ശേഷമാകും ഡി.സി.ജി.ഐ.യുടെ അന്തിമ തീരുമാനം.
കൊവിഷീൽഡ് – കോവാക്സിൻ മിശ്രിത വാക്സിൻ ഫലം മികച്ചതെന്ന് ഐ.സി.എം.ആർ. നേരത്തെ കണ്ടെത്തിയിരുന്നു. കൊവാക്സിൻ-കൊവിഷീൽഡ് മിശ്രിതം വ്യത്യസ്ത ഡോസായി നൽകുന്നത് ഫലപ്രദമാണെന്നാണ് ഐ.സി.എം.ആറി.ന്റെ കണ്ടെത്തൽ.
കൊവിഷീൽഡ് – കൊവാക്സിൻ മിശ്രിതത്തെ കുറിച്ച് പഠനം നടത്താൻ വെല്ലൂർ മെഡിക്കൽ കോളജ് അനുമതി തേടിയിരുന്നു. ഇതിന് പിന്നാലെ ഡി.സി.ജി.ഐ. ഈ പഠനത്തിന് അനുമതി നൽകുകയായിരുന്നു.
ഒരു വ്യക്തിക്ക് കൊവാക്സിന്റേയും കൊവീഷീൽഡിന്റെയും മിശ്രിതം നൽകാമോ എന്നതായിരുന്നു പഠനത്തിലെ പ്രധാനപ്പെട്ട ഭാഗം. തുടർന്ന് ക്ലിനിക്കൽ പരീക്ഷണം നടത്താൻ അനുമതി നൽകാൻ സബ്ജക്ട് എക്സ്പേർട്ട് കമ്മിറ്റി ശുപാർശ ചെയ്തു. തുടർന്ന് നടത്തിയ പരീക്ഷണത്തിലാണ് ഫലം പുറത്തുവന്നത്.
Story Highlight: DCGI approved study; Covid mixture vaccine
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here