Advertisement

ഹെയ്ത്തിയില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി

August 14, 2021
Google News 1 minute Read
earthquake in haiti

ഹെയ്ത്തിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.2 തീവ്രത രേഖപ്പെടുത്തി. 160 കിലോമിറ്റര്‍ അകലെ പോര്‍ട്ട് ഓഫ് പ്രിന്‍സിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ജിയോജളിക്കല്‍ സര്‍വെ റിപ്പോര്‍ട്ട് ചെയ്തു.

പ്രദേശത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പ്രാദേശിക സമയം വൈകിട്ട് 5-55ഓടെയാണ് ഭൂകമ്പം ഉണ്ടായത്. കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ആളപായമുണ്ടോ എന്ന് വ്യക്തമായിട്ടില്ല. സ്‌കൂളുകളും വീടുകളും തകര്‍ന്നതായാണ് റിപ്പോര്‍ട്ട്.
2010ലും ഹെയ്ത്തിയില്‍ വലിയ ഭൂചലനമുണ്ടായിരുന്നു.

Story Highlight: earthquake in haiti

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here