ടി.പി.ആര്‍. കുറഞ്ഞ ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി കര്‍ണാടക

കര്‍ണാടകയിൽ കൊവിഡ് രോഗവ്യാപനം കുറവുള്ള ജില്ലകളില്‍ സ്‌കൂളുകള്‍ തുറക്കാനൊരുങ്ങി സർക്കാർ. കര്‍ണാടക. മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം രണ്ട് ശതമാനത്തില്‍ താഴെ ടെസ്റ്റ് പോസിറ്റിവിറ്റിയുള്ള ജില്ലകളിലാണ് സ്‌കൂളുകള്‍ തുറക്കുക. ഓഗസ്റ്റ് 23 മുതല്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ ബൊമ്മെ അറിയിച്ചു.
ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുക. ഇതുസംബന്ധിച്ച് മുഖ്യമന്ത്രി ആരോഗ്യവിദഗ്ധരുമായി ചര്‍ച്ചനടത്തി, മാര്‍ഗനിര്‍ദേശങ്ങള്‍ ഉടന്‍ പുറത്തിറക്കും. രണ്ട് ശതമാനത്തില്‍ കൂടുതല്‍ ടെസ്റ്റ് പോസിറ്റിവിറ്റി ഉള്ളയിടങ്ങളില്‍ സ്‌കൂളുകള്‍ തുറക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സ്‌കൂളില്‍ പ്രവേശിക്കുന്ന മാതാപിതാക്കളും അധ്യാപകരും ജീവനക്കാരും വാക്‌സിനെടുത്തിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also : ബസവരാജ് ബൊമ്മെ സര്‍ക്കാര്‍ ഏതുസമയവും താഴെവീഴും; സിദ്ധരാമയ്യ
അതേസമയം സംസ്ഥാനത്ത് പ്രതിമാസമുള്ള 65 ലക്ഷം വാക്‌സിനേഷന്‍ ഒരു കോടിയാക്കി ഉയർത്തുന്നതിന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിദിനം സംസ്ഥാനത്ത് 1600 മുതല്‍ 1800 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്നും ടെസ്റ്റ് പോസിറ്റിവിറ്റി കുറയാത്ത സാഹചര്യമാണ് സംസ്ഥാനത്ത് നിലവിലുള്ളത്.
Read Also : കേരള അതിർത്തിയിൽ നിയന്ത്രണങ്ങൾ കർശനമാക്കി കർണാടകയും തമിഴ്‌നാടും
Story Highlight: Karnataka Schools to Reopen for Class 9 to 12 Where COVID-19 Positivity is Low
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here