Advertisement

കിന്നോർ മണ്ണിടിച്ചിൽ; മരണ സംഖ്യ 19 ആയി

August 14, 2021
Google News 1 minute Read
Kinnaur landslide

ഹിമാചൽ പ്രദേശിലെ കിന്നോരിൽ ദേശീയപാതയിലുണ്ടായ കനത്ത മണ്ണിടിച്ചിൽ രണ്ട് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 19 ആയി. മണ്ണിടിച്ചിലിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ 4 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചിട്ടുണ്ട്. രക്ഷപ്രവർത്തനത്തിന് കരസേനയും, ദുരന്തനിവാരണ സേനയും രംഗത്തുണ്ട്. രക്ഷാപ്രവർത്തനം നാലാം ദിവസവും തുടരുന്നു.

Read Also : ഹിമാചല്‍ പ്രദേശിലെ മണ്ണിടിച്ചില്‍; മരണ സംഖ്യ 15 ആയി

പ്രദേശത്തു വീണ്ടും മണ്ണിടിച്ചിൽ ഉണ്ടായി. പ്രദേശത്ത് വീണ്ടും മണ്ണിടിച്ചിലുണ്ടായത് രക്ഷാ പ്രവർത്തനത്തെ തടസപ്പെടുത്തി. കല്ലുകൾ പതിച്ച് രണ്ട് പേർക്കും തെരച്ചിലിനായി കൊണ്ട് വന്ന ഒരു നായ്ക്കും പരിക്കേറ്റു.

Story Highlight: Kinnaur landslide

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here