Advertisement

ഓഗസ്റ്റ് 14 വിഭജനഭീതിയുടെ ഓർമ ദിനമായി ആചരിക്കും : പ്രധാനമന്ത്രി

August 14, 2021
Google News 2 minutes Read
Partition Horrors Remembrance Day

ഇന്ത്യ വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഓഗസ്റ്റ് 14, എല്ലാ വർഷവും വിഭജന ഭീതി ദിനമായി ആചരിക്കുമെന്നും പ്രധാനമന്ത്രി. സാമൂഹിക വിഭജനം സമൂഹത്തിൽ നിന്ന് തുടച്ച് നീക്കണമെന്നും മോദി ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെ ആയിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.

‘വിഭജനത്തിന്റെ വേദന ഒരിക്കലും മറക്കാനാവില്ല, വിദ്വേഷവും അക്രമവും കാരണം നമ്മുടെ ലക്ഷകണക്കിന് സഹോദരി സഹോദരൻമാർക്ക് പലായനം ചെയ്യേണ്ടി വന്നു പലർക്കും ജീവൻ നഷ്ടപ്പെട്ടു. ആ ജനതയുടെ ത്യാഗസ്മരണയ്ക്കായി ഓഗസ്റ്റ് 14 ‘വിഭജനഭീതിയുടെ സ്മരണാ ദിനമായി ആചരിക്കാൻ തീരുമാനിച്ചു’ പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

Read Also : രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു

വിഭജന ഭീതിയുടെ ഈ ഓർമദിനം സാമൂഹ്യ വിഭജനത്തിന്റെയും വൈരത്തിന്റെയും വിഷവിത്ത് നീക്കി മൈത്രിയുടേയും മാനുഷിക ഉന്നമനവും ശക്തിപ്പെടുത്തുമെന്നും പ്രധാനമന്ത്രി മോദി കൂട്ടിച്ചേർത്തു.

വിഭജന ഭീതി ദിനം ആചരിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനത്തിനെതിരെ കോൺഗ്രസ് രംഗത്തെത്തി. പ്രധാനമന്ത്രി നൽകുന്നത് തെറ്റായ സന്ദേശമെന്ന് എ.കെ. ആന്റണി പ്രതികരിച്ചു. വിഭജന കാലത്തേ മുറിവുകൾ ഓർമിപ്പിച്ച് വിദ്വേഷം ഉണ്ടാക്കാൻ ശ്രമിക്കുകയാണ് പ്രധാനമന്ത്രിയെന്നും എ.കെ. ആന്റണി കുറ്റപ്പെടുത്തി.

Story Highlight: Partition Horrors Remembrance Day

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here