Advertisement

എം.എസ്.എഫ്. ഹരിത നേതാക്കളുടെ പരാതി; ഉടൻ തീരുമാനം ഉണ്ടാകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

August 14, 2021
Google News 1 minute Read
PK Kunjalikutty on MSF issue

എം.എസ്.എഫ്. ഹരിത നേതാക്കളുടെ പരാതിയിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. ഇക്കാര്യത്തിൽ വിശദമായ ചർച്ച നടത്തിയ ശേഷം തീരുമാനം പ്രഖ്യാപിക്കും. എം.എസ്.എഫ്. ഹരിത നേതാക്കളുടെ പരാതിയിന്മേൽ ലീഗ് നേതൃത്വം നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, ഇ.ടി. മുഹമ്മദ് ബഷീർ, എം.കെ. മുനീർ എം.എൽ.എ. എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

Read Also : ഹരിത സംഘടനാ നേതാക്കൾക്കെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി

എംഎസ്എഫ് സംസ്ഥാന പ്രസിഡൻ്റിനെതിരെ വനിതാ കമ്മീഷനിൽ വിദ്യാർത്ഥിനി വിഭാഗമായ ഹരിത ഭാരവാഹികളാണ് പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതിയിൽ പറഞ്ഞിരിക്കുന്നത്. എംഎസ്എഫ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറിക്കെതിരെയും പരാതിയുണ്ട്.

മോശം പദപ്രയോഗങ്ങൾ നടത്തിയതിനെതിരെ നപടി വേണമെന്ന് പരാതിയിൽ ഹരിത ഭാരവാഹികൾ ആവശ്യപ്പെടുന്നു. എംഎസ്എഫ് സംസ്ഥാന പ്രസിഡന്റ് പികെ നവാസ് മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബ്‌ദുൽ വഹാബ് എന്നിവർക്കെതിരെയാണ് പരാതി.

Story Highlight: PK Kunjalikutty on MSF issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here