ഹരിത നേതൃത്വത്തിന് രൂക്ഷ വിമർശനം; ഹരിത വിഭാഗത്തെ പിരിച്ചുവിടണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ

കോഴിക്കോട് നടന്ന ലീഗ് നേതാക്കളുടെ യോഗത്തിൽ എം.എസ്.എഫ്. ഹരിത നേതൃത്വത്തിന് രൂക്ഷ വിമർശനം. ഹരിതയെ പിരിച്ചു വിടണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ ആവശ്യപ്പെട്ടു. ഫോണിലൂടെയാണ് ഹരിതയെ പിരിച്ച് വിടണമെന്ന നിർദേശം തങ്ങൾ യോഗത്തെ അറിയിച്ചത്. എന്നാൽ ഹരിതയെ പിരിച്ച് വിടണമെന്ന ആവശ്യത്തോട് മറ്റ്നേതാക്കൾ വിയോജിച്ചു. ഹരിത ഭാരവാഹികളുമായി ചർച്ച നടത്താൻ മുനവറലി തങ്ങളെ യോഗം ചുമതലപ്പെടുത്തി. ഹരിത ഭാരവാഹികൾ വനിതാ കമ്മീഷനിൽ സമർപ്പിച്ച പരാതി പിൻവലിക്കണമെന്ന് ലീഗ് നേതൃത്വം ആവശ്യപ്പെട്ടു.
എം.എസ്.എഫിന്റെ ഇത്തവണത്തെ ഭരണസമിതി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ ഗ്രൂപ്പ് തർക്കങ്ങൾ മുതൽ ആരംഭിച്ചതാണ് എം.എസ്.എഫിലെ പ്രശനങ്ങൾ. കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗത്തിൽ വച്ച് ഹരിത നേതാക്കൾക്കെതിരെ എം.എസ്.എഫ് സംസ്ഥാന പ്രസിഡൻറ് പി.കെ നവാസും മലപ്പുറം ജില്ലാ സെക്രട്ടറി വി. അബ്ദുൽ വഹാബും നടത്തിയ സ്ത്രീ വിരുദ്ധ പരാമർശങ്ങൾക്കെതിരെ നടപടി വേണമെന്നാവശ്യവുമായി ആദ്യം ഹരിത നേതാക്കൾ ലീഗ് നേതാക്കളെ സമീപിച്ചിരുന്നു. ഇത് സംബന്ധിച്ച് ലീഗ് നേതൃത്വം പല തവണ ചർച്ച നടത്തിയെങ്കിലും നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല. അതോടെയാണ്, ഹരിത നേതാക്കൾ വനിതാ കമ്മീഷന് പരാതി നൽകിയത്.
Read Also : എം.എസ്.എഫ്. ഹരിത നേതാക്കളുമായി മുസ്ലിം ലീഗ് നടത്തിയ ചർച്ച പരാജയം
ഇ.ടി. മുഹമ്മദ് ബഷീർ, പി.കെ. കുഞ്ഞാലിക്കുട്ടി, പി.വി. അബ്ദുൾ വഹാബ് ഉൾപ്പെടെയുള്ളവരാണ് കോഴിക്കോട് യോഗത്തിൽ പങ്കെടുത്തിരുന്നത്. യോഗത്തിൽ നിന്ന് മാറി നിന്ന സാദിഖലി തങ്ങൾ തന്റെ ആവശ്യം നേരത്തെ തന്നെ നേതാക്കളെ അറിയിച്ചിരുന്നു. ഹരിതയെ പിരിച്ച് വിടണം എന്നതായിരുന്നു തങ്ങളുടെ ആവശ്യം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത്തരമൊരു തീരുമാനം മുസ്‌ലി ലീഗ് കൈക്കൊള്ളുന്നത് വലിയൊരു വിമർശനത്തിന് വഴിയൊരുക്കുമെന്ന് മറ്റ് നേതാക്കൾ ചൂണ്ടിക്കാട്ടി. തുടർന്ന് തങ്ങളുടെ തീരുമാനത്തോട് വിജോയിപ്പ് രേഖപ്പെടുത്തുകയും ചെയ്തു.
Story Highlight: Haritha was harshly criticized
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here