Advertisement

‘സാഭിമാനം സ്വാതന്ത്ര്യം 75 സ്വാതന്ത്ര്യ വർഷങ്ങൾ’: ഇന്ത്യൻ ക്രിക്കറ്റ് കായിക ചരിത്രത്തിലേക്ക് ഒരു എത്തിനോട്ടം

August 15, 2021
Google News 0 minutes Read

ഇന്ത്യൻ കായിക ചരിത്രത്തിലെ എക്കാലത്തെയും സുവർണ്ണ നേട്ടമാണ് 1983 ലെ ക്രിക്കറ്റ് ലോകകപ്പ് ജയം.കപിലിന്റെ ചെകുത്തന്മാർ കറുത്ത കുതിരകളായപ്പോൾ അക്കാലത്തെ അജയ്യ ടീമായ വെസ്റ്റിൻഡീസിന് ഫൈനലിൽ കാലിടറി. പിന്നീട് 2011ൽ ഒരിക്കൽക്കൂടി ഇന്ത്യ ലോക ചാമ്പ്യന്മാരായി.

1975 ലെയും 79 ലെയും ലോകകപ്പുകളിലെയും അത്രയൊന്നും മികച്ചതല്ലാത്ത പ്രകടനത്തെ തുടർന്ന് വലിയ പ്രതീക്ഷയൊന്നുമില്ലാതായായിരുന്നു ഇന്ത്യ 1983 ലെ ലോകകപ്പിന് എത്തിയത്. എന്നാൽ ലോകകപ്പിന്റെ തുടക്കത്തിൽ തന്നെ ഇന്ത്യയുടെ പ്രകടനം ഞെട്ടിച്ചു.അക്കാലത്തെ ചാമ്പ്യൻമാരായിരുന്ന ശക്തരായ വെസ്റ്റിൻഡീസിനെ തോൽപിച്ചായിരുന്നു ഇന്ത്യയുടെ തുടക്കം. സെമി ഫൈനലിൽ ഇംഗ്ലണ്ടിനെ തോല്പിച്ചതോടെ ഇന്ത്യയ്ക്ക് സ്വപ്ന ഫൈനൽ. ഫൈനലിൽ വെസ്റ്റിൻഡീസിന് എതിരെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 183 റൺസിന് എല്ലാവരും പുറത്തായി.

എന്നാൽ ശക്തരായ വെസ്റ്റിൻഡീസിന് ഇതൊരു ചെറിയ വിജയ ലക്ഷ്യമായിരുന്നു. എന്നാൽ കാലം കത്ത് വെച്ചത് മറ്റൊന്നായിരുന്നു. കപിലിന്റെ ചെകുത്താന്മാർ വെസ്റ്റിൻഡീസിനെ വെറും 140 റൺസിന് എറിഞ്ഞിട്ടു. പിന്നീട് കപിൽദേവിന്റെ നേതൃത്വത്തിൽ തന്നെ 1987 ലോക കപ്പ് കളിക്കുമ്പോൾ ഇന്ത്യക്ക് സെമിഫൈനലിനപ്പുറം കടക്കാനായില്ല.ഇംഗ്ലണ്ടിന് മുന്നയിരുന്നു ഇന്ത്യ കീഴടങ്ങിയത്.

1992 ലോകകപ്പിൽ മുഹമ്മദ് അസറുദ്ദിന് കീഴിലെത്തിയ ഇന്ത്യയുടെ പ്രകടനം നിരാശാജനകമായിരുന്നു. 1996 ലാവട്ടെ വീണ്ടുമൊരു സെമിഫൈനൽ പരാജയം. ശ്രീലങ്കയ്ക്ക് എതിരേയായിരുന്നു തോൽവി. 1999 ലോകകപ്പിലും ഇന്ത്യയ്ക്ക് കാര്യമായ പ്രകടനം കാഴ്ച്ചവെക്കാൻ സാധിച്ചില്ല.എന്നാൽ 2003 ലോകകപ്പിൽ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിൽ ഇന്ത്യ ഫൈനലിൽ എത്തി.ഫൈനലിൽ കരുത്തരായ ഓസ്‌ട്രേലിയക്ക് എതിരെ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നിശ്ചിത 50 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 359 റൺസ് എന്ന കൂറ്റൻ സ്കോർ നേടി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 39 ഓവറുകളും 2 ബാളും പിന്നിടുമ്പോൾ 234 റൺസിന് എല്ലാവരും പുറത്തായി.ആ തോൽവി ഇന്നും ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ നിരാശകളിൽ ഒന്നാണ്.

2007 ലോകകപ്പ് ഇന്ത്യക്ക് മറക്കാനാവാത്ത ഒന്നാണ് ആദ്യറൗണ്ടിൽ തന്നെ പുറത്ത്.തുടർന്ന് 2011ൽ സ്വന്തം നാട്ടിൽ നടന്ന ലോകകപ്പ് ഇന്ത്യ കിരീടം ചുടുമെന്ന വലിയ പ്രതീക്ഷയുണർന്നു. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനവുമായി മുന്നേറിയ മഹേന്ദ്ര സിംഗ് ധോണിയുടെ നേതൃത്വത്തിലുളള ഇന്ത്യ ഫൈനലിൽ ശ്രീലങ്കയെ 6 വിക്കറ്റിന് തകർത്താണ് 28 വർഷങ്ങൾക്ക് ശേഷം ലോക ചാമ്പ്യന്മാരായത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക ക്യാപ്റ്റൻ മഹേള ജയവർധനയുടെ പിൻബലത്തിൽ 6 വിക്കറ്റിന് 274 റൺസ് എടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഗൗതം ഗംബീറിന്റെയും ധോണിയുടെയും നാല് വിക്കറ്റ് നഷ്ടത്തിൽ വിജയിച്ചു.പിന്നീട് 2015 ലും 2019 ലും നടന്ന ലോകകപ്പുകളിൽ സെമി ഫൈനലിൽ എത്തിയെങ്കിലും ഫൈനലിലേക്ക് മുന്നേറാൻ സാധിച്ചില്ല. 2015ൽ ഓസ്‌ട്രേലിയയോടും 2019ൽ ന്യൂസീലാൻഡിനോടുമായിരുന്നു ഇന്ത്യയുടെ തോൽവി. ഇനി 2023 ലോക കപ്പിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ജനത.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here