Advertisement

ഇടഞ്ഞ നേതാക്കളെ അനുനയിപ്പിക്കാന്‍ നീക്കവുമായി കെ സുധാകരൻ; വി.എം സുധീരനെ നേരിൽ കണ്ട് കൂടിക്കാഴ്ച നടത്തി

August 15, 2021
Google News 1 minute Read

കോണ്‍ഗ്രസില്‍ ഡിസിസി പട്ടികയെ ചൊല്ലിയുള്ള അതൃപ്തി രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇടഞ്ഞ നേതാക്കളെ അനുനയിപ്പിക്കാന്‍ നീക്കവുമായി കെ.പി.സി.സി അധ്യക്ഷൻ കെ സുധാകരൻ. അതൃപ്തി പരസ്യമാക്കിയ മുതിർന്ന നേതാവ് വി.എം സുധീരനുമായി സുധാകരൻ കൂടിക്കാഴ്ച നടത്തി. വി.എം സുധീരന്‍റെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച. അതേസമയം, കേരളത്തിലെ പുതിയ ഡി.സി.സി അധ്യക്ഷന്‍മാരുടെ പട്ടിക ഹൈക്കമാന്‍റിന് കൈമാറിയതിനു പിന്നാലെ ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമടക്കമുള്ളവര്‍ വിമര്‍ശനം ഉയര്‍ത്തിയിട്ടുണ്ട്.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

ഡി.സി.സി പ്രസിഡന്‍റുമാരുടെ സാധ്യതാപട്ടിക തയാറാക്കുന്ന ഒരുഘട്ടത്തിലും കെ.പി.സി.സി പ്രസിഡന്‍റ് ആശയവിനിമയം നടത്തിയിട്ടില്ലെന്നായിരുന്നു വി.എം സുധീരന്‍റെ പരസ്യ പ്രതികരണം. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വി.എം സുധീരൻ എതിർപ്പ് പരസ്യമാക്കിയത്.

‘ഹൈക്കമാന്‍റിന് സമര്‍പ്പിക്കപ്പെട്ട പട്ടികയുടെ ഉള്ളടക്കത്തെക്കുറിച്ച് യാതൊരു അറിവുമില്ല. രാഷ്ട്രീയകാര്യ സമിതി യോഗത്തിന് മുമ്പ് ചേർന്ന നേതൃയോഗത്തിൽ നിന്ന് താനടക്കം മുൻ കെ.പി.സി.സി പ്രസിഡൻ്റുമാരെ പലരെയും ഒഴിവാക്കിയതായും സുധീരന്‍ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിന്‍റെ നട്ടെല്ലായ പ്രവർത്തകർക്കും കോൺഗ്രസിനെ സ്നേഹിക്കുന്ന ജനാധിപത്യ വിശ്വാസികൾക്കും സ്വീകാര്യരായ ഡി.സി.സി പ്രസിഡന്‍റുമാരുടെ നല്ല ഒരു നിരക്ക് അന്തിമരൂപം നൽകാൻ ഹൈക്കമാന്‍റിന് കഴിയട്ടെയെന്നും’ സുധീരന്‍ പറഞ്ഞു.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here