വാക്‌സിനേഷനില്‍ ഗുരതര വീഴ്ച; യുവതിക്ക് ഒരേ ദിവസം രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി

തിരുവനന്തപുരം മലയിന്‍കീഴില്‍ യുവതിക്ക് ഒരേ ദിവസം രണ്ട് ഡോസ് വാക്‌സിന്‍ നല്‍കിയതായി പരാതി. മലയിന്‍കീഴ് മണിയറവിള ആശുപത്രിയിലാണ് സംഭവം. അസ്വസ്ഥത അനുഭവപ്പെട്ട 25കാരിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദ്യഡോസ് നല്‍കിയത് ട്രയല്‍ എന്നാണ് യുവതി കരുതിയത്. ഇതിനെ തുടര്‍ന്നാണ് രണ്ടാമതും വാക്‌സിനെടുത്തത്. ആദ്യഡോസ് വാക്‌സിനെടുക്കാനാണ് യുവതി ആശുപത്രിയിലെത്തിയത്.vaccination failure
മലയിന്‍കീഴ് സ്വദേശി ശ്രീലക്ഷ്മിക്കാണ് രണ്ട് ഡോസ് വാക്‌സിനെടുത്തത്. ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതോടെ മലയിന്‍കീഴില്‍ നിന്ന് മാറ്റി യുവതിയെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയ്ക്ക് ശേഷം യുവതിയെ വീണ്ടും മലയിന്‍കീഴ് മണിയറവിള താലൂക്ക് ആശുപത്രിയിലേക്കെത്തിച്ചു.
സംഭവത്തില്‍ ആശുപത്രിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി യുവതിയുടെ അമ്മ പ്രതികരിച്ചു. വാക്‌സിന്‍ നല്‍കിയ നഴ്‌സിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം.
അതേസമയം സംഭവത്തില്‍ ആശുപത്രിക്ക് വീഴ്ചയുണ്ടായില്ലെന്ന് മലയിന്‍കീഴ് മണിയറവിള ആശുപത്രി സൂപ്രണ്ട് ഷീജ രംഗത്തെത്തി. യുവതി വാക്‌സിന്‍ എടുത്തില്ലെന്ന് പറഞ്ഞതുകൊണ്ടാണ് വീണ്ടും വാക്‌സിനെടുത്തതെന്നും ശ്രീലക്ഷ്മിയുടെ ആരോഗ്യ നില തൃപ്തികരമാണെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
Read Also : ആലപ്പുഴയില്‍ 65കാരന് രണ്ടാം ഡോസ് വാക്സിന്‍ രണ്ട് തവണ നല്‍കി; അടിയന്തര റിപ്പോര്‍ട്ട് തേടി ഡിഎംഒ
നേരത്തെ വാക്‌സിന്‍ കുത്തിവയ്പ്പുമായി ബന്ധപ്പെട്ട് ആലപ്പുഴയിലും വീഴ്ച വന്നിരുന്നു. 65കാരനായ വയോധികന് രണ്ടാം ഡോസ് വാക്സിന്‍ രണ്ട് തവണ നല്‍കുകയായിരുന്നു.കരുവാറ്റ ഇടയില്‍പറമ്പില്‍ ഭാസ്‌കരനാണ് രണ്ടാംഡോസ് രണ്ട് തവണ കുത്തിവച്ചത്. സംഭവത്തില്‍ പിഴവ് സ്ഥിരീകരിച്ച ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അടിയന്തര റിപ്പോര്‍ട്ട് തേടുകയും ചെയ്തിരുന്നു.
Story Highlight: vaccination failure
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here