Advertisement

ചേർത്തല – അരൂർ ദേശീയപാത വിവാദം ഏറ്റെടുത്ത് കോൺഗ്രസ്; വിജിലൻസ് അന്വേഷണം വേണമെന്നാവശ്യം

August 16, 2021
Google News 2 minutes Read
Vigilance Investigation

അരൂർ-ചേർത്തല ദേശീയപാത ടാറിംഗ് വിവാദം ഏറ്റെടുത്ത് കോൺഗ്രസ്. ദേശീയപാത പുനർനിർമാണത്തിലെ അപാകതയിൽ അന്വേഷണം അനിവാര്യമാണെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഇത്തതിനായി വിജിലൻസ് അന്വേഷണം വേണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

Read Also : അരൂർ- ചേർത്തല ദേശീയ പാത നിർമ്മാണത്തിലെ പ്രശ്ന പരിഹാരമാണ് തന്റെ ആവശ്യം, മന്ത്രി സജി ചെറിയാന് എഎം ആരിഫിന്റെ മറുപടി

വിഷയം സി.പി.ഐ.എമ്മിൽ കടുത്ത വിഭാഗിയത സൃഷ്‌ടിച്ച സാഹചര്യത്തിലാണ് കോൺഗ്രസിന്റെ നീക്കം. എ.എം. ആരിഫ് എം.പി.യുടെ ആവശ്യം ന്യായമാണെന്നാണ് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറയുന്നത്. അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടറെ സമീപിക്കുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു.

Story Highlight: Vigilance Investigation; Cherthala- Aroor National Highway construction issue

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here