അരൂർ- ചേർത്തല ദേശീയ പാത നിർമ്മാണത്തിലെ പ്രശ്ന പരിഹാരമാണ് തന്റെ ആവശ്യം, മന്ത്രി സജി ചെറിയാന് എഎം ആരിഫിന്റെ മറുപടി

അരൂർ-ചേർത്തല ദേശീയപാത ടാറിംഗ് വിവാദത്തിൽ മന്ത്രി സജി ചെറിയാന് മറുപടിയുമായി എ എം ആരിഫ് എംപി. ദേശീയ പാത നിർമ്മാണത്തിലെ പ്രശ്ന പരിഹാരമാണ് തന്റെ ആവശ്യം. പാർട്ടി സെക്രട്ടറിയോട് ഇക്കാര്യം സംസാരിച്ചിരുന്നു. തൻ്റെ ഭാഗത്ത് തെറ്റ് സംഭവിച്ചെങ്കിൽ പരിശോധിക്കാൻ പാർട്ടിക്ക് അധികാരമുണ്ടെന്നും എ എം ആരിഫ് പറഞ്ഞു.
പി.ഡബ്ള്യു.ഡി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് തനിക്ക് നൽകിയിരുന്നില്ല. വിജിലൻസ് അന്വേഷണം വേണ്ടന്ന് മന്ത്രി സജി ചെറിയാന് പറഞ്ഞിട്ടുണ്ടെങ്കിൽ അങ്ങനെ നടക്കട്ടെ. അരൂർ-ചേർത്തല ദേശീയപാത നിർമ്മാണത്തിലെ പ്രശ്ന പരിഹാരമാണ് തന്റെ ആവശ്യമെന്നും എ എം ആരിഫ് എംപി മന്ത്രി സജി ചെറിയാന് മറുപടി നൽകി.
റോഡ് നിർമ്മാണത്തിലെ പരാതിയില്‍ വിജിലൻസ് അന്വേഷണം ആവശ്യമില്ലെന്നായിരുന്നു വെന്ന് മന്ത്രി സജി ചെറിയാൻ പ്രതികരിച്ചിരുന്നു. ആരിഫ് ആവശ്യപ്പെട്ട വിഷയത്തിൽ വകുപ്പുതല അന്വേഷണം നടത്തിയതാണ്. വെള്ളക്കെട്ടാണ് പ്രശ്നമെന്ന് അന്വേഷണത്തില്‍ വ്യക്തമായതാണ്. ആരിഫിന് ഈ വിഷയത്തില്‍ പോരായ്മ ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും സജി ചെറിയാന്‍ വ്യക്തമാക്കിയിരുന്നു.
Story Highlight: Aroor-Cherthala National Highway construction issue
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here