Advertisement

കശ്മീരിൽ ബിജെപി നേതാവിനെ വെടിവെച്ചു കൊന്നു

August 17, 2021
2 minutes Read
bjp

ജമ്മു കശ്മീരില്‍ ബിജെപി നേതാവിനെ ഭീകരർ വെടിവച്ച് കൊന്നു. ഹോംഷാലിബാഗ് ബിജെപി അധ്യക്ഷൻ ജാവേദ് അഹമ്മദ് ധർ ആണ് കൊല്ലപ്പെട്ടത്. ജമ്മുകാശ്മീരിലെ കുല്‍ഗാമില്‍ വച്ചായിരുന്നു ജാവിദിനെതിരെ ആക്രമണം നടന്നത്.

ആയുധങ്ങളുമായി എത്തിയ ഭീകര സംഘം ജാവേദ് അഹമ്മദ് ധറിന്റെ നേരെ വെടിയുതിർക്കുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Read Also : അഫ്ഗാനിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ എത്തിക്കാൻ അമേരിക്കൻ സഹായം തേടി കേന്ദ്രസർക്കാർ

അതേസമയം കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ രണ്ടാമത്തെ ബിജെപി നേതാവാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെടുന്നത്. കുൽഗാമിലെ കിസാൻ മോർച്ച അധ്യക്ഷനെയും ഭാര്യയെയുമാണ് കഴിഞ്ഞ ആഴ്ച ഭീകരർ വീട്ടിലെത്തി വെടിവെച്ച് കൊലപ്പെടുത്തിയത്. ഇതിന് പിന്നാലെ രജൗരിയിൽ ബിജെപി പ്രാദേശിക നേതാവിന്റെ വീടിന് നേരെയും ഭീകരർ ആക്രമണം നടത്തിയിരുന്നു.

Read Also : ജമ്മു കശ്മീരിൽ ഭീകരനെ വധിച്ച് സുരക്ഷാ സേന

Story Highlight: BJP leader shot dead by terrorists in jammu kashmir

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top