എംഎസ്എഫ് ദേശീയ കമ്മിറ്റിയിൽ ഭിന്നത: അന്തിമ തീരുമാനം ഉടൻ: പി എം എ സലാം

എംഎസ്എഫ് ദേശീയ കമ്മിറ്റിയിൽ ഭിന്നത, അന്തിമ തീരുമാനം ഉടനെന്ന് പി എം എ സലാം. സാദിഖലി ശിഹാബ് തങ്ങളുമായി ലീഗ് നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി. പാർട്ടിയെ സംബന്ധിച്ച് അച്ചടക്കമാണ് വലുത്.എല്ലാ നേതാക്കളുമായി ചർച്ച നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വനിതാ കമ്മീഷനിൽ അടക്കം പരാതി നൽകിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന നിലപാടിൽ ഒരു വിഭാഗം ഉറച്ച് നിൽക്കുന്നതിനിടെ നടപടി തടയാൻ മറ്റൊരു വിഭാഗം ലീഗ് നേതാക്കളുടെ സമ്മർദ്ദം. എം.കെ.മുനീർ, ഇ.ടി.മുഹമ്മദ് ബഷീർ. കെ.കുട്ടി അഹമ്മദ് കുട്ടി, കെ.പി.എ മജീദ് എന്നീ പാർട്ടിയെ മുതിർന്ന നേതാക്കൾ ഹരിതാ നേതാക്കൾക്കെതിരെ നടപടി പാടില്ലെന്ന നിലപാടിലാണ്.
ഹരിത ഭാരവാഹികൾക്കെതിരെ നടപടിയെടുക്കുന്നത് പാർട്ടിക്ക് തിരിച്ചടിയുണ്ടാക്കുമെന്നാണ് ഇവർ വാദിക്കുന്നത്. സ്ത്രീ വിരുദ്ധ പാർട്ടിയായി ലീഗിനെ എതിരാളികൾ ചിത്രീകരിക്കുമെന്നും നേതാക്കൾ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അറിയിച്ചു.
വനിതാ കമ്മീഷനിൽ നൽകിയ പരാതി പിന്‍വലിക്കാത്ത സാഹചര്യത്തില്‍ ഹരിത സംസ്ഥാന സമിതി പിരിച്ചുവിടാന്‍ മുസ്ലിം ലീഗ് നീക്കം നടക്കുന്നതിനിടെയാണ് പാർട്ടിയിലെ മുതിർന്ന നേതാക്കൾതന്നെ രംഗത്ത് വന്നത്. വനിതകള്‍ ഉന്നയിക്കുന്ന പ്രശ്നങ്ങളോട് മുഖം തിരിക്കുന്ന സമീപനമല്ല മുസ്ലിം ലീഗിന്‍റേതെന്ന് എം.കെ മുനീര്‍ വ്യക്തമാക്കി.
Story Highlights: help cell for college students