ഹരിത സംസ്ഥാന സമിതിയുടെ പ്രവർത്തനം മരവിപ്പിച്ച ലീഗ് നടപടി ദൗർഭാഗ്യകരം ; കെ ടി ജലീൽ

ഹരിത സംസ്ഥാന സമിതിയുടെ പ്രവർത്തനം മരവിപ്പിച്ച മുസ്ലീംലീഗ് നടപടിയിൽ അതൃപ്തി അറിയിച്ച് കെ ടി ജലീൽ. ഹരിത കമ്മിറ്റി പ്രവർത്തനം മരവിപ്പിച്ച നടപടി ദൗർഭാഗ്യകരം. പരാതി പിൻവലിക്കണമെന്ന ലീഗിന്റെ നിലപാട് ഭരണഘടനാ വിരുദ്ധമാണെന്നും കെ ടി ജലീൽ അഭിപ്രായപ്പെട്ടു .
അതേസമയം ഹരിത കമ്മിറ്റി പ്രവർത്തനം മരവിപ്പിച്ച മുസ്ലീംലീഗ് എംഎസ്എഫ് നേതാക്കളോട് വിശദികരണം തേടിയിരിക്കുകയാണ്. എംഎസ്എഫ് നേതാക്കളോട് രണ്ടാഴ്ചയ്ക്കകം മറുപടി നൽകാനാണ് പാർട്ടി നിർദേശം. പികെ നവാസ്,കബീർ കുത്തുപറമ്പ്,വി എ വഹാബ് എന്നിവരോടാണ് വിശദികരണം തേടിയത്. ഗുരുതര അച്ചടക്കലംഘനം ഹരിതയിൽ നിന്നുണ്ടായെന്ന് ആരോപിച്ചാണ് മുസ്ലീം ലീഗിൻ്റെ നടപടി.
എന്നാൽ വനിതാ കമ്മിഷന് നല്കിയ പരാതി പിന്‍വലിക്കാനുളള അന്ത്യശാസനവും ഹരിത നേതാക്കള്‍ അവഗണിച്ചതോടെയാണ് കടുത്ത നടപടിയെന്ന തീരുമാനത്തിലേക്ക് ലീഗ് നേതാക്കള്‍ എത്തിയത്. ഇന്ന് രാവിലെ 10 മണിക്കകം പരാതി പിൻവലിക്കണമെന്നായിരുന്നു ലീഗ് നേതൃത്വത്തിന്റെ ആവശ്യം. നിലവിലുളള ഹരിത നേതൃത്വം കഴിഞ്ഞ രണ്ട് വര്‍ഷമായി തുടരുന്നതു കൂടി പരിഗണിച്ച് ഹരിത സംസ്ഥാന സമിതി പിരിച്ചുവിടണമെന്ന ധാരണയിലാണ് പാര്‍ട്ടി നേതൃത്വം ഉളളതെങ്കിലും നടപടിക്കെതിരെ ഒരു വിഭാഗം മുതിര്‍ന്ന നേതാക്കൾ രംഗത്തെത്തിയിരുന്നു.
Read Also : ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടാൻ നീക്കം
ഇ.ടി മുഹമ്മദ് ബഷീര്‍, എം.കെ മുനീര്‍, കുട്ടി അഹമ്മദ് കുട്ടി തുടങ്ങിയവര്‍ ഹരിതയ്ക്കതിരെ ഇപ്പോള്‍ നടപടിയെടുക്കരുതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അറിയിച്ചത്. വനിതാ കമ്മീഷന് പരാതി നല്കിയ പേരില്‍ പരാതിക്കാര്‍ക്കെതിരെ നടപടിയെടുത്താല്‍ ലീഗിനെ എതിരാളികള്‍ സ്ത്രീവിരുദ്ധ പാര്‍ട്ടിയായി ചിത്രീകരിക്കുമെന്നും ഇവര്‍ നേതൃത്വത്തെ അറിയിച്ചു.
Read Also : ഹരിത സംഘടനാ നേതാക്കൾക്കെതിരെ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി
Story Highlight: muslim league suspended state committee of haritha , k t jaleel
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here