പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷ
August 17, 2021
1 minute Read

പി സതീദേവി വനിതാ കമ്മിഷന്‍ അധ്യക്ഷയാകും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. സിപിഐഎം സംസ്ഥാന സമിതി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറിയുമാണ്.
വിവാദങ്ങളെ തുടര്‍ന്ന് എംസി ജോസഫൈന്‍ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ നിയമനം. സ്ഥാനമൊഴിയാന്‍ എട്ടുമാസം ബാക്കിനില്‍ക്കെയായിരുന്നു എം സി ജോസഫൈന്റെ രാജി. തുടര്‍ന്ന് ജെ മേഴ്‌സിക്കുട്ടിയമ്മ, സതീദേവി, സിഎസ് സുജാത തുടങ്ങിയവരുടെ പേരുകള്‍ പരിഗണനാ പട്ടികയിലേക്ക് വന്നിരുന്നു.
Story Highlight: p satheedevi, women’s commission president
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement