മുകേഷിനെ പിന്തുണച്ച് വനിതാ കമ്മീഷന്‍; രാജിവെക്കേണ്ടതില്ലെന്ന് പി സതീദേവി
മുകേഷിനെ പിന്തുണച്ച് വനിതാ കമ്മീഷന്‍. മുകേഷ് രാജിവെക്കേണ്ടതില്ലെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി പറഞ്ഞു. കേസില്‍ പ്രതിചേര്‍ക്കപെട്ടത് കൊണ്ട് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടെന്ന് സതീദേവി വ്യക്തമാക്കി. അതേസമയം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാന്‍ ജാഗ്രതയോടെ ഇടപെടല്‍ നടക്കുന്നുവെന്ന് സതീദേവി പറഞ്ഞു.
ദേശീയ വനിതാ കമ്മീഷന്‍ വരുന്ന കാര്യം അറിയിച്ചിരുന്നുവെന്നും ടെലിഫോണില്‍ ബന്ധപ്പെട്ടാണ് അറിയിച്ചതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. ഇന്ന് വൈകിട്ട് അവിടെ എത്തും എന്നാണ് പറഞ്ഞത്. എന്താണ് സന്ദര്‍ശന ലക്ഷ്യം എന്ന കാര്യം വ്യക്തമല്ല. ഹേമ കമ്മിറ്റിയാണോ സന്ദര്‍ശന വിഷയം എന്നറിയില്ല. സംസ്ഥാന വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് അവരോട് വ്യക്തമാക്കും – പി സതീദേവി വ്യക്തമാക്കി.
Read Also: രാജി വെക്കണോ എന്ന് തീരുമാനിക്കേണ്ടത് മുകേഷിൻ്റെ ഔചിത്യം; പി കെ ശ്രീമതി
ലൈംഗിക പീഡന പരാതിയില്‍ എം മുകേഷ് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുന്‍കൂര്‍ ജാമ്യം ഉള്ളതിനാല്‍ നടപടിക്രമം പൂര്‍ത്തിയാക്കി പൊലീസ് വിട്ടയക്കുകയായിരുന്നു. ഒരു ലക്ഷം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് സ്റ്റേഷന്‍ ജാമ്യം നല്‍കിയത്.
Story Highlights : kerala women commission about resignation of mukesh
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here