Advertisement

ഡോളർ കടത്ത് എന്തുകൊണ്ട് സിബിഐക്ക് വിട്ടില്ല: സിപിഐഎം -ബിജെപി അവിശുദ്ധ ബന്ധത്തിന് തെളിവാണ് സോളാർ കേസ്: വി ഡി സതീശൻ

August 17, 2021
Google News 1 minute Read

സിപിഐഎം -ബിജെപി അവിശുദ്ധ ബന്ധത്തിന് തെളിവാണ് സോളാർ കേസെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഒരു തെളിവുമില്ലാത്ത കേസാണിത്. യുഡിഎഫ് നേതാക്കളെ അപമാനിക്കാനാണ് കേസ് സിബിഐക്ക് വിട്ടത്. സോളാർ കേസിൽ അന്വേഷണം അവസാനിപ്പിച്ച്ത് തെളിവ് ഇല്ലാത്തതിനാൽ. ഡോളർ കടത്ത് എന്തുകൊണ്ട് സിബിഐക്ക് വിട്ടില്ലെന്നും വിഡി സതീശൻ വിമർശിച്ചു.

അതേസമയം സോളാര്‍ കേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ ഇന്ന് എഫ്‌ഐആര്‍ സമര്‍പ്പിച്ച് സിബിഐ. തിരുവനന്തപുരം യൂണിറ്റാണ് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ഇപ്പോള്‍ സംഘടനാ ചുമതലയിലുള്ള എഐസിസി സെക്രട്ടറി കെ സി വേണുഗോപാല്‍, ഹൈബി ഈഡന്‍, എ പി അനില്‍കുമാര്‍, മുന്‍ കോണ്‍ഗ്രസ് നേതാവും ഇപ്പോഴത്തെ ബിജപി ദേശീയ ഉപാധ്യക്ഷനുമായ എപി അബ്ദുള്ളക്കുട്ടി, അടൂര്‍ പ്രകാശ് എന്നിവര്‍ക്കെതിരയാണ് എഫ്‌ഐആര്‍. തിരുവനന്തപുരം, കൊച്ചി സിജെഎം കോടതികളിലാണ് സിബിഐ എഫ്‌ഐആര്‍ സമര്‍പ്പിച്ചത്.

പരാതിക്കാരിയുടെ ആവശ്യപ്രകാരം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസുകള്‍ സര്‍ക്കാര്‍ സിബിഐക്ക് കൈമാറിയിരുന്നു. സോളാര്‍ കേസില്‍ നാല് വര്‍ഷം കേരള പൊലീസ് അന്വേഷണം നടത്തിയിരുന്നെങ്കിലും തെളിവുകള്‍ കണ്ടെത്താനായില്ല. ഈ കാര്യം ചൂണ്ടിക്കാട്ടിയാണ് പരാതിക്കാരി കേസ് സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്.പരാതിക്കാരി നേരിട്ട് കേസിന്റെ വിശദാംശങ്ങള്‍ ഡല്‍ഹി സിബിഐ ആസ്ഥാനത്തെത്തി കൈമാറുകയും ചെയ്തിരുന്നു. കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ തെളിവുകളില്ലെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here