ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരക്കുള്ള ഓസ്ട്രേലിയൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയൻ വനിതാ ടീമിനെ പ്രഖ്യാപിച്ചു. 18 അംഗ ടീമിനെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരിക്കുന്നത്. മെഗ് ലാനിംഗ് ടീമിനെ നയിക്കും. സൂപ്പർ താരങ്ങളായ മേഗൻ ഷട്ട്, ജെസ് ജൊനാസൻ എന്നിവർക്ക് ടീമിൽ അവസരം ലഭിച്ചില്ല. ഇവർക്ക് പകരം ജോർജിയോ റെഡ്മയ്നെ, സ്റ്റെല്ല ക്യാമ്പെൽ എന്നീ പുതുമുഖങ്ങൾ ടീമിൽ ഉൾപ്പെട്ടു. (australia womens team india)
ഇന്ത്യക്കെതിരെ സ്വന്തം നാട്ടിൽ മൂന്ന് വീതം ഏകദിന, ടി-20 മത്സരങ്ങളും ഒരു ഡേനൈറ്റ് ടെസ്റ്റുമാണ് ഓസ്ട്രേലിയ കളിക്കുക. സെപ്തംബർ 19ന് ഏകദിന മത്സരത്തോടെയാണ് ഇന്ത്യൻ ടീമിൻ്റെ ഓസീസ് പര്യടനം ആരംഭിക്കുക. സെപ്തംബർ 22, 24 തീയതികളിൽ അടുത്ത ഏകദിനങ്ങൾ നടക്കും. മെൽബണിലാണ് മത്സരങ്ങൾ. സെപ്തംബർ 30ന് പെർത്തിൽ ടെസ്റ്റ് മത്സരം ആരംഭിക്കും. ഒക്ടോബർ 7, 9, 11 തീയതികളിലായാണ് ടി-20 പരമ്പര.
.
ഓസീസ് ടീം: Meg Lanning (Captain), Rachael Haynes (Vice-Captain), Darcie Brown, Maitlan Brown, Stella Campbell, Nicola Carey, Hannah Darlington, Ashleigh Gardner, Alyssa Healy, Tahlia McGrath, Sophie Molineux, Beth Mooney, Ellyse Perry, Georgia Redmayne, Molly Strano, Annabel Sutherland, Tayla Vlaeminck, Georgia Wareham.
Read Also : വനിതാ ഐപിഎൽ ആരംഭിക്കണം: സ്മൃതി മന്ദന
അതേസമയം, വനിതാ ഐപിഎൽ ആരംഭിക്കണമെന്ന ആവശ്യവുമായി സ്മൃതി മന്ദന രംഗത്തെത്തി. 5-6 ടീമിനുള്ള താരങ്ങൾ ഇന്ത്യയിൽ തന്നെ ഉണ്ടെന്നും വിദേശ താരങ്ങൾ കൂടി എത്തുമ്പോൾ ഐപിഎൽ നടത്താനുള്ള സാഹചര്യം കൃത്യമാകുമെന്നും മന്ദന പറയുന്നു. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് താരം ആർ അശ്വിൻ്റെ യൂട്യൂബ് ചാനലിൽ സംസാരിക്കുന്നതിനിടെയാണ് മന്ദനയുടെ അഭിപ്രായപ്രകടനം.
അതേസമയം, സെപ്റ്റംബർ 19 മുതൽ ദുബൈയിലാണ് ഐപിഎൽ 14-ാം സീസണിന്റെ ബാക്കി മത്സരങ്ങൾ നടക്കുക. 31 മത്സരങ്ങളാണ് ഇനി ബാക്കിയുള്ളത്. അത് മൂന്ന് വേദികളിലായി നടക്കുമെന്നാണ് ബിസിസിഐ അറിയിച്ചിരിക്കുന്നത്. ദുബൈ, അബുദാബി, ഷാർജ എന്നീ സ്റ്റേഡിയങ്ങളിലായിരിക്കും മത്സരങ്ങൾ നടക്കുക. ഫൈനലും ആദ്യ ക്വാളിഫയർ മത്സരവും ദുബൈയിൽ നടക്കും. ഒക്ടോബർ 15 ന് ഫൈനലും ഒക്ടോബർ 10 ന് ആദ്യ ക്വാളിഫയറും നടക്കും. എലിമിനിറ്റേർ മത്സരം ഒക്ടോബർ 11 നും രണ്ടാം ക്വാളിഫയർ 13 നും അബുദാബി സ്റ്റേഡിയത്തിലും നടക്കും.
Story Highlight: australia womens team india announced
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here