Advertisement

സംസ്ഥാനത്ത് ഡീസലിന് വില കുറച്ചു

August 18, 2021
0 minutes Read

സംസ്ഥാനത്ത് ഡീസലിന് വില കുറച്ചു.ഡീസലിന് വില 22 പൈസ കുറച്ചു. കൊച്ചിയിലെ ഇന്നത്തെ വില 94.49 രൂപ. കഴിഞ്ഞ ഒരു മാസമായി രാജ്യത്ത് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലാണ് നിലകൊള്ളുന്നത്. രാജ്യത്തെ പ്രധാന നഗരങ്ങളിലെയെല്ലാം പെട്രോള്‍, ഡീസല്‍ വില 100 രൂപയ്ക്ക് മുകളിലാണ്.

ഏപ്രില്‍ മാസത്തില്‍ 5 സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്ന സാഹചര്യത്തില്‍ ഇന്ധനവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. എന്നാല്‍, തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതോടെ ഇന്ധനവില വീണ്ടും കുതിപ്പ് ആരംഭിച്ചു. രാജ്യത്തെ ഒട്ടു മിക്ക ജില്ലകളിലും പെട്രോള്‍ ഡീസല്‍ വില 100 ന് മുകളിലാണ്.

Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ

രാജ്യത്ത് ഇന്ധനവില നിശ്ച യിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് ലഭിച്ചതിന് ശേഷം ഇതാദ്യമായാണ് ഇത്രയും ദിവസം ഇന്ധന വിലയില്‍ മാറ്റമില്ലാതെ തുടരുന്നത്.ഡല്‍ഹിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 101.84 രൂപയാണ് ഇന്നത്തെ നിരക്ക്. ഒരു ലിറ്റര്‍ ലിറ്റര്‍ ഡീസലിന് 89.87 രൂപയാണ്. മുബൈ നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 107.83 രൂപ നല്‍കണം. ഡീസലിന് ലിറ്ററിന് 97.45 രൂപയാണ്.

Read Also: നിയമവ്യവസ്ഥിതിയെ ചോദ്യം ചെയ്തു; കെ.ബി.ഗണേഷ് കുമാർ കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന് ഐഎംഎ

അതേസമയം പെട്രോളിന്റെ സംസ്ഥാന നികുതി ഇനത്തിൽ മൂന്ന് രൂപ കുറച്ച് തമിഴ്നാട് സർക്കാർ. സർക്കാരിന്റെ ബജറ്റ് അവതരണത്തിലാണ് പെട്രോൾ ലിറ്ററിന് മൂന്ന് രൂപ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ സ്റ്റാലിൻ സർക്കാരിൻ്റെ കന്നി ബജറ്റാണ് നിയമസഭയിൽ ധനമന്ത്രി പളനിവേൽ ത്യാഗരാജൻ അവതരിപ്പിച്ച്. തമിഴ്നാട് സർക്കാരിൻ്റെ ധനസ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം പ്രസിദ്ധപ്പെടുത്തി ദിവസങ്ങൾക്ക് ശേഷമാണ് പുതിയ ധനമന്ത്രിയുടെ ബജറ്റ് എത്തിയത്.

Story Highlights: Fact check: Video Claims Electronic Voting Machines Have Been Banned

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement