Advertisement
kabsa movie

വിദേശത്തും റെയിൽവേയിലും ജോലി വാഗ്‌ദാനം ചെയ്ത് പീഡനം; യുവാവിനെതിരെ ഗുരുതര ആരോപണവുമായി 14 വനിതാ ഉദ്യോഗാർത്ഥികൾ [24 Exclusive]

August 18, 2021
1 minute Read
Fake job scam
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

വിദേശത്തും റെയിൽവേയിലും ജോലി വാഗ്‌ദാനം ചെയ്ത് യുവതികളെ ലൈംഗീക ചൂഷണത്തിന് ഇരയാക്കിയെന്ന് പരാതി. തൊടുപുഴ സ്വദേശി സനീഷിനെതിരെ ഗുരുതര ആരോപണവുമായി 14 വനിതാ ഉദ്യോഗാർത്ഥികൾ രംഗത്തെത്തി. വിദേശത്തും റെയിൽവേയിലും ജോലി വാഗ്‌ദാനം ചെയ്ത് പീഡിപ്പിച്ചെന്നാണ് യുവതികളുടെ പരാതി. പ്രതിയായ സനീഷ് ഒളിവിലാണെന്നാണ് പൊലീസ് നൽകുന്ന വിവരം.

അശ്ലീല വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയതായും പരാതിയിൽ പറയുന്നു. മയക്ക് മരുന്ന് നൽകിയാണ് ദൃശ്യം ചിത്രീകരിച്ചതെന്ന് പീഡനത്തിന് ഇരയായ യുവതി ട്വന്റിഫോറിനോട് പറഞ്ഞു. പ്രതി സനീഷിന്റെ കൂട്ടാളി നെയ്യാറ്റിൻകരയിലെ അഭിഭാഷകയ്ക്കുമെതിരെ യുവതികൾ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിട്ടുണ്ട്.

Read Also : കൊച്ചി വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ് ; 24 EXCLUSIVE

എറണാകുളം വൈറ്റിലയിൽ റോയൽ ഗാർമെൻറ്സ് എന്നൊരു സ്ഥാപനം പ്രതിയായ സനീഷ് നടത്തിയിരുന്നു. ഈ സ്ഥാപനത്തിന്റെ മറവിലാണ് തട്ടിപ്പുകൾ നടത്തിയിരിക്കുന്നത്. സനീഷിന്റെ കൂട്ടാളിയായ അഭിഭാഷകയ്ക്ക് വരുന്ന വിവാഹ മോചന കേസുകളിലെ യുവതികളെ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പ് നടത്തി വന്നിരുന്നത്. വിവാഹ മോചനത്തിനായി വരുന്ന യുവതികളോട് വിദേശത്തും റെയിൽവേയിലും ജോലി ചെയ്യാൻ താല്പര്യം ഉണ്ടെങ്കിൽ സനീഷിനെ സമീപിക്കുവെന്ന് അറിയിക്കുകയും ഓയിൻഡ് സന്ദേശിന് അടുക്കൽ എത്തിക്കുകയും ചെയ്തിരുന്നു. ആദ്യ ഘട്ടത്തിൽ പണം ആവശ്യപ്പെടുകയും, പിന്നീട് ഇവരുടെ പാസ്സ്പോർട്ടുകൾ പ്രതികൾ കൈവശപ്പെടുത്തുകയും. മൂന്നും നാലും ലക്ഷം രൂപയാണ് ഇവർ ആവശ്യപ്പെട്ടിരുന്നത്. പണം നൽകി കഴിഞ്ഞാൽ പിന്നീട് വിവിളിച്ച് വരുത്തി മയക്ക് മരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു. അശ്ലീല ദൃശ്യങ്ങളും പകർത്തും. തട്ടിപ്പ് മനസിലാക്കി പണം തിരിച്ച് ചോദിച്ചാൽ ദൃശ്യങ്ങൾ കട്ടി ഭീഷണിപ്പെടുത്തുന്നതായിരുന്നു പ്രതികൾ ചെയ്തുവന്ന രീതി.

സംഭവത്തിൽ സനീഷ് മാത്രമല്ല, ഈ അഭിഭാഷകയും പ്രധാന കണ്ണിയാണ്. ഇവർക്ക് ചില രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടെന്നാണ് സൂചന. നെയ്യാറ്റിൻകര പൊലീസ് സ്റ്റേഷനിൽ കേസ് ചാർജ് ചെയ്തിട്ടുണ്ട്. ഏകദേശം 17 ഓളം യുവതികളുടെ അശ്ലീല ദൃശ്യങ്ങളാണ് ജയേഷ് എന്ന വ്യക്തിക്ക് അഭിഭാഷക അയച്ച് കൊടുത്തത്. ഇതോടെയാണ് സംഭവം പുറത്ത് വന്നത്.

Story Highlight: Fake job scam

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement