Advertisement

സാഫ് കപ്പ്: ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരെ

August 18, 2021
Google News 2 minutes Read
saff cup india fixture

ഇക്കൊല്ലത്ത സാഫ് കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം ബംഗ്ലാദേശിനെതിരെ. ഒക്ടോബറിൽ മാലിദ്വീപിലാണ് മത്സരങ്ങൾ നടക്കുക. കഴിഞ്ഞ വർഷം ബംഗ്ലാദേശിലെ ധാക്കയിൽ നടക്കേണ്ടിയിരുന്ന ടൂർണമെൻ്റ് കൊവിഡ് ബാധയെ തുടർന്ന് ഇക്കൊല്ലത്തേക്ക് മാറ്റിവെക്കുകയായിരുന്നു. (saff cup india fixture)

ഒക്ടോബർ 1 മുതൽ 13 വരെയാണ് ടൂർണമെൻ്റ്. ഒക്ടോബർ മൂന്നിനാണ് ഇന്ത്യ ബംഗ്ലാദേശിനെ നേരിടുക. ഇന്ത്യക്കും ബംഗ്ലാദേശിനുമൊപ്പം ശ്രീലങ്ക, മാലിദ്വീപ്, നേപ്പാൾ എന്നീ ടീമുകളാണ് സാഫ് കപ്പിൽ കളിക്കുക. ഭൂട്ടാൻ കളിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. വിലക്ക് നേരിടുന്ന പാകിസ്താന് കളിക്കാനാവില്ല.

ഈ ടീമുകളെല്ലാം ഗ്രൂപ്പ് ഘട്ടത്തിൽ പരസ്പരം ഏറ്റുമുട്ടും. ആദ്യ രണ്ട് സ്ഥാനങ്ങളിൽ വരുന്നവരാണ് ഫൈനൽ കളിക്കുക. 13ആം തീയതിയാണ് കലാശപ്പോരാട്ടം.

ഒക്ടോബർ ആറിന് ശ്രീലങ്കയെയും എട്ടിന് നേപ്പാളിനേയും പതിനൊന്നിന് മാലിദ്വീപിനേയും ഇന്ത്യ നേരിടും.

Read Also : ഡ്യൂറൻഡ് കപ്പിനു മുൻപ് മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്സ്

അതേസമയം, വരുന്ന സീസണു മുന്നോടിയായുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായി കേരള ബ്ലാസ്റ്റേഴ്സ് സൗഹൃദമത്സരങ്ങൾ കളിക്കാനൊരുങ്ങുകയാണ്. ഡ്യൂറൻഡ് കപ്പിൽ കളിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ ബ്ലാസ്റ്റേഴ്സ് ടൂർണമെൻ്റ് ആരംഭിക്കുന്നതിനു മുന്നോടിയായി മൂന്ന് സൗഹൃദമത്സരങ്ങൾ കളിക്കാൻ തീരുമാനിച്ചു. ഐലീഗ് രണ്ടാം ഡിവിഷനിൽ കളിക്കുന്ന കേരള യുണൈറ്റഡ് എഫ്സിയും ജമ്മു കശ്മീർ സ്പോർട്സ് കൗൺസിൽ ടീമും ആണ് ബ്ലാസ്റ്റേഴ്സിൻ്റെ എതിരാളികൾ.

കേരള യുണൈറ്റഡിനെതിരെ രണ്ട് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സ് കളിക്കുക. ഓഗസ്റ്റ് 20, 23 തീയതികളിൽ നടക്കുന്ന മത്സരങ്ങൾ കൊച്ചിയിൽ തന്നെയാവും നടക്കുക. ജമ്മു കശ്മീർ സ്പോർട്സ് കൗൺസിലുമായുള്ള മത്സരം എപ്പോൾ നടക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ഈ മത്സരങ്ങൾക്കു ശേഷം ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിനായി കൊൽക്കത്തയിലേക്ക് തിരിക്കും.

ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റായ ഡ്യൂറൻഡ് കപ്പ് സെപ്തംബർ അഞ്ചിന് ആരംഭിക്കും. 2019ൽ ഗോകുലം കേരളയാണ് ചാമ്പ്യന്മാരായത്. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ സീസണിൽ ഡ്യൂറൻഡ് കപ്പ് നടത്തിയിരുന്നില്ല. കൊൽക്കത്തയിലാണ് മത്സരങ്ങൾ.

ഗോകുലം കേരള, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകൾ ടൂർണമെൻ്റിൽ ഏറ്റുമുട്ടും. ബ്ലാസ്റ്റേഴ്സിനൊപ്പം എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി, ഹൈദരാബാദ് എഫ്സി, ബെംഗളൂരു എഫ്സി എന്നീ ടീമുകൾ ഐഎസ്എലിൽ നിന്ന് പങ്കെടുക്കും. ഗോകുലം കേരളയ്ക്കൊപ്പം മുഹമ്മദൻ, സുദേവ ഡൽഹി എന്നീ ടീമുകളാണ് ഐലീഗ് പ്രതിനിധികൾ. ഇവർക്കൊപ്പം ഇന്ത്യൻ എയർഫോഴ്സ്, ആർമി റെഡ്, ആർമി ഗ്രീൻ, ഇന്ത്യൻ നേവി എന്നിവരും കളിക്കും.

Story Highlight: saff cup football india fixture

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here