അണ്ടർ 20 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പ് മിക്സഡ് റിലേ : ഇന്ത്യയ്ക്ക് വെങ്കലം; നൈജീരിയയ്ക്ക് റെക്കോർഡ്

അണ്ടർ 20 ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ മിക്സഡ് റിലേയിൽ ഇന്ത്യയ്ക്ക് വെങ്കലം. മൂന്ന് മിനിറ്റ് 2057 സെക്കൻഡിലാണ് ഇന്ത്യയുടെ ഫിനിഷ്. (World Athletics U-20 Championship India)
ഇതേ ഇനത്തിൽ നൈജീരിയ ലോക റെക്കോർഡോടെ സ്വർണം നേടി. മൂന്ന് മിനിറ്റ് 19.70 സെക്കൻഡിലാണ് നൈജീരിയയുടെ നേട്ടം. പോളണ്ടിനാണ് വെള്ളി.
Official time 3:20.60, a season best for #TeamIndia 4*400m mixed relay team & a Bronze medal at the #U20WorldChampionships #Nairobi
— Athletics Federation of India (@afiindia) August 18, 2021
? @nitinarya99 pic.twitter.com/dndikEIZwn
Read Also : ടോക്യോ ഒളിമ്പിക്സ് : ഇന്ത്യയ്ക്ക് ഏഴ് മെഡലുകൾ
ഇന്ത്യയുടെ ഭാരത് ശ്രീധർ, പ്രിയാ മോഹൻ, സമ്മി, കപിൽ എന്നിവരാണ് വെങ്കലം നേടിയത്. അണ്ടർ 20 ലോക ചാമ്പ്യൻഷിപ്പിലെ അത്ലെറ്റിക്സിൽ ഇന്ത്യ നേടുന്ന അഞ്ചാം മെഡലാണ് ഇത്. 2018 ൽ ഹിമാ ദാസ് 400 മീറ്റർ ഇനത്തിൽ സ്വർണം നേടിയതിന് ശേഷം ട്രാക്ക് ഇവന്റിൽ ഇന്ത്യ നേടുന്ന രണ്ടാം മെഡലാണ് ഇന്നത്തേത്.
Story Highlight: World Athletics U-20 Championship India