അരുണാചൽ പ്രദേശിൽ പുതിയ ഇനം തവളയെ കണ്ടെത്തി
August 19, 2021
2 minutes Read
അരുണാചൽ പ്രദേശിൽ പുതിയ ഇനം തവളയെ കണ്ടെത്തി. ഡൽഹി സർവകലാശാലയിലെ ഒരു കൂട്ടം ഗവേഷകരാണ് കണ്ടെത്തലിനു പിന്നിൽ. അമേരിക്കയിലെ നോർത്ത് കരോളിന മ്യൂസിയം ഓഫ് നാച്ചുറൽ സയൻസ്, വൈൽഡ്ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ എന്നിവരുടെ പങ്കാളിത്തത്തോടെയായിരുന്നു കണ്ടെത്തൽ. (new species frog Arunachal)
അരുണാചൽ പ്രദേശിലെ ആദി മലനിരകളിലാണ് തവളയെ കണ്ടെത്തിയത്. ആദി കാസ്കേഡ് തവള (അമൊലോപ്സ് ആദികോള) എന്നാണ് ഈ വർഗത്തിനു പേരിട്ടിരിക്കുന്നത്. ലണ്ടനിലെ നാച്ചുറൽ ഹിസ്റ്ററി ജേണലിൽ ഈ കണ്ടെത്തൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Story Highlight: discover new species frog Arunachal Pradesh
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement