Advertisement

ഹരിത നേതാക്കളുടെ പരാതിയിൽ പൊലീസ് മൊഴി രേഖപ്പെടുത്തി

August 19, 2021
Google News 0 minutes Read

ഹരിത നേതാക്കളുടെ പരാതിയിൽ പൊലീസ് മൊഴി രേഖപ്പെടുത്തി. ചെമങ്ങാട് എസ്.എച്ച്.ഓ അനിതാ കുമാരിയാണ് പരാതിക്കാരിയുടെ മൊഴി രേഖപ്പെടുത്തിയത്. ഐ.പി.സി 354 എ,509 വകുപ്പുകള്‍ പ്രകാരമാണ് കേസ്‌. എം.എസ്.എഫ് യോഗത്തിനിടെ ഹരിതയിലെ പെണ്‍കുട്ടികളോട് പി.കെ നാവാസ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായിരുന്നു വിവാദമായത്.

ഹരിതയോടുളള ലീഗ് സമീപനത്തിനെതിരെ വിമർശനവുമായി ഡിവൈഎഫ്ഐയും രംഗത്തെത്തി. പരിഷ്കൃത സമൂഹത്തിന് സ്ത്രീകൾക്ക് പ്രവർത്തിക്കാൻ കഴിയുന്ന സംഘടനയല്ല ലീഗെന്നും താലിബാനെ അനുസ്മരിപ്പിക്കുന്ന സമീപനമാണെന്നും ഡിവൈഎഫ്ഐ സംസ്ഥാന സംസ്ഥാന സെക്രട്ടറി എ എ റഹിം പറഞ്ഞു.

നിരവധി തവണ വിഷയത്തില്‍ ലീഗ് നേതൃത്വത്തിന് പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് പെണ്‍കുട്ടികള്‍ വനിതാകമ്മീഷന് പരാതി നല്‍കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് കേസിന്റെ തുടര്‍ നടപടികള്‍. കോഴിക്കോട് വെള്ളയില്‍ സ്‌റ്റേഷനില്‍ നല്‍കിയ പരാതി ചെമ്മങ്ങാട് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

അതേസമയം സമ്മർദ്ദമുണ്ടെങ്കിലും പരാതിയിൽ ഉറച്ചുനിൽക്കാനാണ് ഹരിതയുടെ നിലപാട്. രണ്ടാഴ്ചയ്ക്കകം ലീഗ് നേതൃത്വത്തിൽ അനുകൂല നിലപാടുണ്ടായില്ലെങ്കിൽ പ്രതിഷേധം കടുപ്പിക്കാനാണ് ഹരിതയുടെ നീക്കം.പരാതിക്കാരികളിൽ കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിലുളളവരിൽ നിന്നാണ് ആദ്യം മൊഴിയെടുക്കുക. ബാക്കിയുളളവർ അയൽ സംസ്ഥാനങ്ങളിലും വിദേശത്തുമാണ്.

Story Highlights :

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here