അഫ്ഗാനിസ്താനുമായുള്ള ചരിത്രപരമായ ബന്ധം തുടരും : വിദേശകാര്യ മന്ത്രി

താലിബാനുമായി അനൗദ്യോഗിക ചർച്ചകൾ നടന്നതായി സൂചിപ്പിച്ച വിദേശകാര്യ മന്ത്രി. അഫ്ഗാനിസ്താനുമായുള്ള ചരിത്രപരമായ ബന്ധം തുടരുമെന്ന് വിദേശകാര്യ മന്ത്രി അറിയിച്ചു.
അഫ്ഗാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കലാണ് പ്രഥമ ലക്ഷ്യമെന്നും സ്ഥിതിഗതികൾ വിലയിരുത്തി വരികയാണെന്നും യുഎൻ സെക്യൂരിറ്റി കൗൺസിലിൽ വിദേശകാര്യ മന്ത്രി അറിയിച്ചു.
At the moment, we are, like everybody else, very carefully following developments in #Afghanistan. Our focus is on ensuring security in Afghanistan and the safe return of Indian nationals: EAM S Jaishankar at UNSC on being asked ‘how will India deal with Taliban’ (18.08.2021) pic.twitter.com/WuWI4bq68n
— ANI (@ANI) August 19, 2021
അതിനിടെ ഇന്ത്യയിൽ നിന്നുള്ള ഇറക്കുമതിയും കയറ്റുമതിയും താലിബാന്‍ നിർത്തി . ഇതുവരെ അഫ്ഗാനിസ്താന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളി ആയിരുന്നു ഇന്ത്യ. 2021-ല്‍ മാത്രം അഫ്ഗാനിലേക്കുള്ള കയറ്റുമതി ഏതാണ്ട് 835 ദശലക്ഷം ഡോളറിന്റേതായിരുന്നു. അഫ്ഗാൻ നടപടി ഫെഡററേഷന്‍ ഓഫ് ഇന്ത്യന്‍ എക്‌സ്‌പോര്ട്ട് ഓര്ഗയനൈസേഷന്‍ (എഫ്.ഐ.ഇ.ഒ) സ്ഥിതികരിച്ചു. അഫ്ഗാൻ ഒഴിപ്പിയ്ക്കൽ വിലയിരുത്താൻ ഇന്നും ദേശിയ സുരഷാ സമിതി വൈകിട്ട് ചേരും. നിലവിലുള്ള സാാചര്യത്റ്റിലെ പുരോഗതി ദേശിയ സുരക്ഷാ ഉപദേഷ്ടാവ് യോഗത്തിൽ വ്യക്തമാക്കും.
Read Also : ഇന്ത്യയുമായുള്ള വ്യാപര ബന്ധം നിർത്തി താലിബാൻ
അഫ്ഗാനിൽ നിന്നുള്ള ഇന്ത്യയുടെ വ്യോമസേന വിമാനങ്ങൾക്ക് ഇന്ന് പുറപ്പെടാൻ സാധിക്കുമെന്നാണ് സൂചന. ഇതിനകം നാട്ടിലേക്ക് മടങ്ങാൻ സഹായം അഭ്യർത്ഥിച്ച 1500 ഓളം പേരെ അടിയന്തിരമായി നാട്ടിലെത്തിക്കാനാണ് ശ്രമം. ഇന്നലെ എയർ ട്രാഫിക് കൺ ട്രോളിന്റെ അനുമതി ലഭിയ്ക്കാത്ത സാഹചര്യത്റ്റിൽ ഇന്ത്യൻ വ്യോമസേന വിമാനങ്ങൾക്ക് സർവ്വീസ് നടത്താൻ സാധിച്ചിരുന്നില്ല.
Story Highlight: jayasankar india taliban link
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here