തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ കഴിയില്ല; കോടതി ഉത്തരവിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

ശശി തരൂരിനെ കുറ്റവിമുക്തനാക്കിയ കോടതി ഉത്തരവിന്റെ പൂർണരൂപം പുറത്തുവന്നു. പാകിസ്താനി മാധ്യമ പ്രവർത്തകയുമായി തരൂർ ബന്ധം തുടർന്നു എന്നുകരുതിയാൽ പോലും സുനന്ദ പുഷ്കറിന്റ ദുരൂഹമരണ കേസിൽ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്താൻ കഴിയില്ലെന്ന് ഉത്തരവിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്. ക്രിമിനൽ കേസിലെ വിചാരണയ്ക്ക് തെളിവുകൾ അനിവാര്യമെന്ന് കോടതി.കൃത്യമായ തെളിവില്ലാതെ പ്രതി വിചാരണ നേരിടണമെന്ന് നിർബന്ധിക്കാനാകില്ലെന്ന് കോടതി.പ്രോസിക്യുഷന്റെ മുഴുവൻ രേഖകളും കണക്കിലെടുത്താലും കുറ്റം കാണുന്നില്ല. ഡൽഹി റോസ് അവന്യൂ കോടതി ശശി തരൂരിനെ കുറ്റവിമുക്തനാക്കിയിരുന്നു.
176 പേജ് ദൈർഘ്യമുളള വിധി പ്രസ്താവമാണ് പുറത്തുവന്നിരിക്കുന്നത്.കഴിഞ്ഞ ദിവസമാണ് കോൺഗ്രസ് എം.പി. ശശി തരൂരിനെ കുറ്റവിമുക്തനാക്കിക്കൊണ്ടുളള വിധി വന്നത്. തരൂരിനെതിരേ ആത്മഹത്യാ പ്രേരണ, ഭർതൃപീഡനം എന്നീ കുറ്റങ്ങൾ ചുമത്തണമെന്ന പ്രോസിക്യൂഷൻ വാദമാണ് പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയൽ തള്ളിയത്.
തരൂരിനെതിരേ കുറ്റം തെളിയിക്കുന്നതിന് ഒരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ല. പ്രോസിക്യൂഷൻ ഹാജരാക്കിയ എല്ലാ തെളിവുകളും കണക്കിലെടുത്താൽ പോലും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 498 എ, 306 വകുപ്പുകൾ പ്രകാരം തരൂർ കുറ്റം ചെയ്തുവെന്നും അദ്ദേഹത്തോട് എന്തെങ്കിലും വിചാരണ നേരിടണമെന്ന് പറയാൻ കഴിയില്ലെന്നുമാണ് കോടതി വിധിയിൽ വ്യക്തമാക്കിയിട്ടുളളത്. വലിയ ആശ്വാസം പകരുന്ന തീരുമാനമാണിതെന്നും കഴിഞ്ഞ ഏഴര വർഷക്കാലം കടുത്ത മാനസിക പീഡനമാണ് അനുഭവിച്ചതെന്നും വിധി കേൾക്കാൻ കോടതിയിലെത്തിയ ശശി തരൂർ പറഞ്ഞു.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here