Advertisement

എറണാകുളം സെക്സ് റാക്കറ്റ് കേസ് : അഭിഭാഷകയുടെ ഇടപെടലിന് കൂടുതൽ തെളിവുകൾ പുറത്ത് | 24 Exclusive

August 20, 2021
1 minute Read
ernakulam sex racket lawyer
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

എറണാകുളം സെക്സ് റാക്കറ്റിൽ തിരുവനന്തപുരത്തെ അഭിഭാഷകയുടെ ഇടപെടലിന് കൂടുതൽ തെളിവുകൾ പുറത്ത്. അഭിഭാഷക യുവതികൾക്ക് റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്യുന്ന ശബ്ദരേഖ ട്വന്റിഫോറിന് ലഭിച്ചു.

തിരുവനന്തപുരം സ്വദേശിയായ യുവതിയോട് പണം നൽകാൻ ആവശ്യപ്പെടുന്ന ശബ്ദ സന്ദേശമാണ് ട്വന്റിഫോറിന് ലഭിച്ചത്. കേസിലെ മുഖ്യപ്രതി സനീഷിന് മയക്കുമരുന്ന് എത്തിച്ചു നൽകുന്നത് അഭിഭാഷകയെന്ന് കബളിപ്പിക്കപ്പെട്ട മറ്റൊരു യുവതി വെളിപ്പെടുത്തി.

അതേസമയം, അഭിഭാഷക ഒളിവിലെന്ന് പൊലീസ് പറഞ്ഞു. അഭിഭാഷക തമിഴ്നാട്ടിലേക്ക് കടന്നതായാണ് സൂചന.

Read Also : എറണാകുളം സെക്സ് റാക്കറ്റ് : പ്രധാന പ്രതി സനീഷ് പിടിയിൽ

ഇന്നലെ കേസിലെ പ്രധാന പ്രതി സനീഷ് പിടിയിലായിരുന്നു. എറണാകുളം സെൻട്രൽ പൊലീസാണ് സനീഷിനെ കസ്റ്റഡിയിലെടുത്തത്. വിദേശത്തും റെയിൽവേയിലും ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശി സനീഷ് വൻ ലൈംഗിക ചൂഷണമാണ് നടത്തിവന്നിരുന്നത്.
14 ഓളം സ്ത്രീകളുടെ അശ്ലീല വീഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെന്നാണ് പരാതി. തൊടുപുഴ സ്വദേശി സനീഷിന് കൂട്ട് നെയ്യാറ്റിൻകരയിലെ അഭിഭാഷകയാണെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. മയക്കു മരുന്ന് അടക്കം നൽകിയാണ് ദൃശ്യങ്ങൾ ചിത്രീകരിച്ചതെന്ന് പീഡനത്തിനിരയായ യുവതി 24 നോട് പറഞ്ഞു.

വിവാഹ മോചന കേസുമായി എത്തുന്ന സ്ത്രീകളെ ജോലി വാഗ്ദാനം ചെയ്ത് തൊടുപുഴ സ്വദേശിയായ സനീഷിന്റെ അടുത്തെത്തിക്കുന്നത് നെയ്യാറ്റിൻകരയിലെ അഭിഭാഷകയാണ്. റെയിൽവേയിലും, വിദേശത്തും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ വാങ്ങിക്കും. തട്ടിപ്പെന്ന് ബോധ്യപ്പെട്ട് പണം തിരികെ ചോദിച്ചാൽ അശ്ലീല വീഡിയോ കാണിച്ച് ഭീഷണിപ്പെടുത്തും. മയക്കുമരുന്ന് അടക്കം നൽകിയാണ് ദൃശ്യങ്ങൾ സനീഷ് ചിത്രീകരിക്കുന്നതെന്ന് യുവതികൾ പറയുന്നു. വീഡിയോ ഭയം കൊണ്ട് പരാതി കൊടുക്കാത്തവർ ഏറെയാണ്.

Story Highlight: ernakulam sex racket lawyer

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement