ഏലകർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ഓണപ്പിരിവ് ; ഇടുക്കി ഫ്ലയിഗ് സ്ക്വാഡ് ഡിഎഫ്ഒ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

ഇടുക്കിയിലെ ഏലകർഷകരിൽ നിന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ ഓണപ്പിരിവ് നടത്തിയ സംഭവത്തിൽ ഇടുക്കി ഫ്ലയിഗ് സ്ക്വാഡ് ഡിഎഫ്ഒ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും. കൂടുതൽ ഉദ്യോഗസ്ഥരുടെ പങ്കിനെ സബന്ധിച്ച് വിശദമായ അന്വേഷണവും വനംവകുപ്പ് ആരംഭിച്ചു. സസ്പെൻഷനിലായ രണ്ടു ഉദ്യോഗസ്ഥർക്കെതിരെയാണ് ആദ്യഘട്ടത്തിൽ റിപ്പോർട്ട് സമർപ്പിക്കുക.
ഇന്നലെയാണ് അനധികൃത പണപിരിവ് നടത്തിയതിന് പുളിയൻമല സെക്ഷൻ ഓഫീസിലെ രണ്ടു ജീവിനക്കാരെ സസ്പെൻഡ് ചെയ്തത്. തുടർന്നാണ് അന്വേഷണത്തിൻറെ ഭാഗമായി ഇടുക്കി ഫ്ലയിംഗ് ഡിഎഫ്ഒ പുളിയന്മല, വണ്ടന്മട് സെക്ഷൻ ഓഫീസുകളിലെത്തി പരിശോധന നടത്തിയിത്. പരാതികാരുടെ മൊഴിയും രേഖപെടുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലൻസ് കൺസർവേറ്റർക്കാണ് റിപ്പോർട്ട് കൈമാറുന്നത്. ഇടുക്കിയുടെ വിവിധ ഭാഗത്ത് വ്യാപകമായി പിരിവ് നടത്തിയിട്ടുണ്ടെന്നാണ് കാർഡമം ഗ്രോവേഴ്സ് അസ്സോസിയേഷന്റെ പരാതി. ശാന്തപാറ ഉൾപ്പടെയുള്ള മേഖലകളിൽ സമാനമായ പരാതികൾ ഉയർന്ന് വന്നിട്ടുണ്ട്.
Read Also : ഏലം കർഷകരിൽ നിന്നും വനം വകുപ്പ് ജീവനക്കാരുടെ പണപ്പിരിവ് : രണ്ട് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
ഉന്നത ഉദ്യോഗസ്ഥരുടെയു പങ്ക് സംബന്ധിച്ച് വനം വിജിലൻസ് വിഭാഗം അടുത്ത ദിവസങ്ങളിൽ അന്വേഷണം നടത്തും. സംഭവം വിവാദമായതിനെ തുടർന്ന് പണം തിരികെ നൽകി ഒത്തു തീർപ്പിലാക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു. കേസിൽ പോലീസ് സ്പെഷ്യൽ ബ്രാഞ്ചും പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു . രണ്ട് ഉദ്യോഗസ്ഥരിലേക്ക് മാത്രം അന്വേഷണം ചുരുക്കുന്നു എന്ന വിമർശനം ഉയർന്നിട്ടുണ്ട്.
Story Highlight: idukki onam funding case