Advertisement

സൗഹൃദ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് പരാജയം

August 20, 2021
Google News 2 minutes Read
kerala blasers kerala united

പ്രീസീസണിൽ കേരള ബ്ലാസ്റ്റേഴ്സിന് പരാജയത്തോടെ തുടക്കം. കൊച്ചിയിൽ നടന്ന പ്രീസീസൺ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ഐഎസ്എൽ ക്ലബിൻ്റെ തോൽവി. ഐലീഗ് രണ്ടാം ഡിവിഷനിൽ കളിക്കുന്ന കേരള യുണൈറ്റഡ് എഫ്സിയോടാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. 42ആം മിനിട്ടിൽ ബുജൈർ ആണ് കേരള യുണൈറ്റഡിൻ്റെ വിജയഗോൾ നേടിയത്. ഗോകുലം കേരളയുടെ മുൻ പരിശീലകൻ ബിനോ ജോർജ് പരിശീലകനായതിനു ശേഷം കേരള യുണൈറ്റഡ് ആദ്യമായി കളിച്ച മത്സരമായിരുന്നു ഇത്. 27ആം തീയതി ഈ ടീമുകൾ തന്നെ വീണ്ടും ഏറ്റുമുട്ടും. (kerala blasers kerala united)

ഡ്യൂറൻഡ് കപ്പിൽ കളിക്കുമെന്ന് നേരത്തെ വ്യക്തമാക്കിയ ബ്ലാസ്റ്റേഴ്സ് ടൂർണമെൻ്റ് ആരംഭിക്കുന്നതിനു മുന്നോടിയായി മൂന്ന് സൗഹൃദമത്സരങ്ങൾ കളിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൽ ആദ്യത്തേതാണ് ഇന്ന് കഴിഞ്ഞത്. ജമ്മു കശ്മീർ സ്പോർട്സ് കൗൺസിൽ ടീമിനെയാണ് മൂന്നാം മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് നേരിടുക. ജമ്മു കശ്മീർ സ്പോർട്സ് കൗൺസിലുമായുള്ള മത്സരം എപ്പോൾ നടക്കുമെന്ന് തീരുമാനിച്ചിട്ടില്ല. ഈ മത്സരങ്ങൾക്കു ശേഷം ബ്ലാസ്റ്റേഴ്സ് ഡ്യൂറൻഡ് കപ്പിനായി കൊൽക്കത്തയിലേക്ക് തിരിക്കും.

Read Also : ഡ്യൂറൻഡ് കപ്പിനു മുൻപ് മൂന്ന് സൗഹൃദ മത്സരങ്ങൾ കളിക്കാനൊരുങ്ങി ബ്ലാസ്റ്റേഴ്സ്

ഏഷ്യയിലെ ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെൻ്റായ ഡ്യൂറൻഡ് കപ്പ് സെപ്തംബർ അഞ്ചിന് ആരംഭിക്കും. 2019ൽ ഗോകുലം കേരളയാണ് ചാമ്പ്യന്മാരായത്. കൊവിഡ് ബാധയെ തുടർന്ന് കഴിഞ്ഞ സീസണിൽ ഡ്യൂറൻഡ് കപ്പ് നടത്തിയിരുന്നില്ല. കൊൽക്കത്തയിലാണ് മത്സരങ്ങൾ.

ഗോകുലം കേരള, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകൾ ടൂർണമെൻ്റിൽ ഏറ്റുമുട്ടും. ബ്ലാസ്റ്റേഴ്സിനൊപ്പം എഫ്സി ഗോവ, ജംഷഡ്പൂർ എഫ്സി, ഹൈദരാബാദ് എഫ്സി, ബെംഗളൂരു എഫ്സി എന്നീ ടീമുകൾ ഐഎസ്എലിൽ നിന്ന് പങ്കെടുക്കും. ഗോകുലം കേരളയ്ക്കൊപ്പം മുഹമ്മദൻ, സുദേവ ഡൽഹി എന്നീ ടീമുകളാണ് ഐലീഗ് പ്രതിനിധികൾ. ഇവർക്കൊപ്പം ഇന്ത്യൻ എയർഫോഴ്സ്, ആർമി റെഡ്, ആർമി ഗ്രീൻ, ഇന്ത്യൻ നേവി എന്നിവരും കളിക്കും.

വരുന്ന സീസണിലും ഐഎസ്എൽ ഗോവയിൽ തന്നെ നടന്നേക്കും എന്നാണ് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനം പരിഗണിച്ച് ഒരു സ്ഥലത്ത് തന്നെ ഇത്തവണയും ഐഎസ്എൽ നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ ഗോവയിലാണ് നടത്തിയത്. ലീഗ് വിജയകരമായിരുന്നു. അതുകൊണ്ട് തന്നെ ഇത്തവണയും മത്സരങ്ങൾ ഗോവയിൽ തന്നെ നടക്കുമെന്ന് സൂചനയുണ്ട്. ഗോവയ്ക്കൊപ്പം കൊൽക്കത്തയും സംഘാടകർ പരിഗണിക്കുന്നുണ്ട്.

Story Highlight: kerala blasers lost kerala united

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here