കൊച്ചിയിൽ മാലിന്യം തളളിയത് ചോദ്യം ചെയ്തയാളെ കാറിടിപ്പിച്ച് പരുക്കേല്‍പ്പിച്ചു

കൊച്ചിയിൽ മാലിന്യം തളളിയത് ചോദ്യം ചെയ്തയാളെ കാറിടിപ്പിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. കൊച്ചി കോര്‍പറേഷന്‍ കൗണ്‍സിലർ സുജയുടെ ഭര്‍ത്താവ് ലോനപ്പന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇവരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കടവന്ത്ര ജനത റോഡിൽ ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. മാലിന്യം തള്ളുന്നത് ശ്രദ്ധയിൽപ്പെട്ട കൗൺസിലർ സുജയുടെ ഭർത്താവ് ലോനപ്പൻ കാറിലുണ്ടായിരുന്നവരെ തടഞ്ഞു. മാലിന്യം ഇവിടെ നിക്ഷേപിക്കരുതെന്നും തിരികെ എടുത്ത് കൊണ്ടു പോകണമെന്നും ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് തനിക്ക് നേരെ ആക്രമണം ഉണ്ടായതെന്ന് ലോനപ്പൻ പറയുന്നു.
Read Also : കൊച്ചിയിൽ വൻ ലഹരി മരുന്ന് വേട്ട; നാല് കിലോ എംഡിഎംഎ വില്പന നടത്തിയതെന്ന് പ്രതികൾ
ഈ ഭാഗത്ത് മാലിന്യം തള്ളുന്നത് പതിവാണെന്നും പരാതിയുണ്ട്. കരുതിക്കൂട്ടിയുള്ള ആക്രമണമാണെന്നും കുറ്റക്കാരെ എത്രയും വേഗം നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും കൗൺസിലർ സുജ ആവശ്യപ്പെട്ടു.
കാറിൻ്റെ ഉടമയെ കണ്ടെത്തിയെങ്കിലും കാർ ഓടിച്ചത് ആരാണെന്ന് വ്യക്തമായിട്ടില്ല. സംഭവത്തിൻ്റെ സിസിടിവി ദൃശ്യം ശേഖരിച്ച് ഉടൻ നsപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.
Story Highlight: kochi man accident