ഓണ സമ്മാന വിവാദം; ചെയർപേഴ്സൺ പണം തന്നു, തെളിവ് പുറത്ത് വിട്ട് കൗൺസിലർമാർ

തൃക്കാക്കര നഗരസഭയിലെ ഓണ സമ്മാന വിവാദം,ചെയർപേഴ്സണ് എതിരെ കൂടുതൽ തെളിവുകൾ.പണം നൽകിയ കവർ കൗൺസിലർമാർ ചെയർപേഴ്സണ് നൽകുന്ന ദൃശ്യത്തിലെ ശബ്ദം പുറത്ത്. പണം വാങ്ങുന്നത് ശരിയല്ലെന്ന് ചെയർപേഴ്സണോട് കൗൺസിലർമാർ പറയുന്ന ദൃശ്യം പുറത്ത്.
Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്
പരാതി എന്ന് കരുതിയാണ് കവർ സ്വീകരിച്ചത് എന്നായിരുന്നു ചെയർപേഴ്സന്റെ വാദം. ചെയർപേഴ്സൺ പണം തന്നെന്ന് സ്ഥിരീകരിച്ച് ഭരണപക്ഷ കൗൺസിലർമാരും രംഗത്തെത്തി. കൂടാതെ ഇതുമായി ബന്ധപ്പെട്ട് നഗരസഭയിലെ ഓണ സമ്മാന വിവാദം അന്വേഷിക്കാൻ ഡിസിസി യോട് റിപ്പോർട്ട് തേടിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അറിയിച്ചു. കുറ്റം ചെയ്‌തെന്ന് കണ്ടാൽ നടപടിയുണ്ടാകും. ഡിസിസിയോട് റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ടെന്നും വി ഡി സതീശൻ വ്യക്തമാക്കി.
Story Highlights: Saudi government honour m a yusuff ali.