Advertisement

അനിയത്തി പ്രാവ് ഞാൻ വേണ്ടെന്നുവച്ച സിനിമയായിരുന്നു : കുഞ്ചാക്കോ ബോബൻ

August 21, 2021
Google News 2 minutes Read
kunchacko boban aniyathi pravu

കുഞ്ചാക്കോ ബോബൻ എന്ന നടനെ മലയാളികൾക്ക് സമ്മാനിച്ച ചിത്രമാണ് ഫാസിൽ സംവിധാനം ചെയ്ത അനിയത്തിപ്രാവ്. അന്ന് പക്ഷേ ചാക്കോച്ചന് അഭിനയിക്കാനേ താത്പര്യമുണ്ടായിരുന്നില്ല. അനിയത്തിപ്രാവ് കുഞ്ചാക്കോ ബോബൻ നോ പറഞ്ഞ ചിത്രമായിരുന്നുവെന്ന് ട്വന്റിഫോറിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ താരം പറഞ്ഞു. (kunchacko boban aniyathi pravu)

‘അനിയത്തി പ്രാവ് ഞാൻ വേണ്ടെന്നുവച്ച സിനിമയാണ്. അച്ഛന്റേയും, കൂട്ടുകാരുടേയും നിർബന്ധത്തിന് വഴങ്ങിയാണ് സ്ക്രീൻ ടെസ്റ്റിന് പോകുന്നത്. എന്നാൽ ഇത് എനിക്ക് പറ്റിയ പണിയല്ലെന്ന് തോന്നി വീണ്ടും പിന്മാറിയിരുന്നു. പക്ഷേ പാച്ചിക്ക (ഫാസിൽ) ഞാൻ തന്നെ മതിയെന്ന് തീരുമാനിക്കുകയായിരുന്നു. അന്ന് പക്ഷേ, ഇതൊരു ഹിറ്റ് സിനിമയാകുമെന്ന് കരുതിയിരുന്നില്ല. കോളജിൽ പോകുന്ന ലാഘവത്തോടെയാണ് സിനിമാ സെറ്റിൽ പോയിരുന്നത്. ഇത് ശ്രദ്ധിക്കപ്പെടുമെന്നോ, വർഷങ്ങൾക്കിപ്പുറവും ഓർത്ത് വയ്ക്കുമെന്നോ വിചാരിച്ചില്ല’-കുഞ്ചാക്കോ ബോബൻ.

kunchacko boban aniyathi pravu

നാൽപ്പത് വർഷമായി നടനെന്ന രീതിയിൽ കുഞ്ചാക്കോ ബോബൻ വെള്ളിത്തിരയിലുണ്ട്. 1981 ൽ ബാലനടനായാണ് തുടക്കം. ശ്രീവിദ്യയുടെ മടിയിൽ പാട്ട് കേട്ടിരിക്കുന്ന കൊച്ചുകുട്ടിയായാണ് ആദ്യ വേഷം. ആ സംഭവം പക്ഷേ ഓർമപോലുമില്ലെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു.

മുൻപ് ചോക്ലേറ്റ് നടനായിരുന്ന തന്നെ ഇപ്പോൾ തേടിവരുന്നത് ത്രില്ലർ സിനിമകളാണെന്ന് കുഞ്ചാക്കോ ബോബൻ പറഞ്ഞു. അത് സത്യത്തിൽ തന്നെ അതിശയിപ്പിക്കുന്നുവെന്നും താരം ചിരിച്ചുകൊണ്ട് പറഞ്ഞു.

മലയാള സിനിമയിൽ വലിയ ഇടവേളയെടുത്ത് ഒരു തിരിച്ചുവരവ് നടത്തിയതിനെ കുറിച്ചും കുഞ്ചാക്കോ ബോബൻ ട്വന്റിഫോറുമായി പങ്കുവച്ചു.

‘സിനിമകൾ തുടർച്ചയായി പരാജയപ്പെട്ടപ്പോഴാണ് ഒരു ഇടവേളയെടുക്കാൻ തീരുമാനിക്കുന്നത്.
സിനിമയിൽ നിന്ന് മാറി നിന്ന കാലം എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല. ആദ്യ കാലങ്ങളിൽ സിനിമ എനിക്കെല്ലാം ഇങ്ങോട് തന്നു. ഒരു ഇടവേളയ്ക്ക് ശേഷമാണ് സിനിമയിൽ നിന്ന് പലതും തേടിപിടിച്ച് അധ്വാനിച്ച് വാങ്ങിയത്. സിനിമയിൽ നിന്ന ചാക്കോച്ചനെ എല്ലാവരും ഇഷ്ടപ്പെടുന്നു എന്ന് തിരിച്ചറിഞ്ഞത് ഈ ഇടവേളയെടുത്ത കാലത്താണ്. എന്നേക്കാൾ ഞാൻ സിനിമയിൽ തിരിച്ചുവരണം എന്നാ​ഗ്രഹിച്ചത് എന്റെ ഭാര്യയായിരുന്നു’- കുഞ്ചാക്കോ ബോബൻ.

kunchacko boban aniyathi pravu

Read Also : ഗൃഹാതുരത്വത്തിന്റെ നനുത്ത പച്ചപ്പാണ് കൈതോല മെടഞ്ഞുള്ള പൂക്കൂട| Onam Special

അടുത്ത ചിത്രം ഭീമന്റെ വഴി

വളരെ വ്യത്യസ്തതകൾ നിറ‍ഞ്ഞ ചിത്രമാണ് ഭീമന്റെ വഴി. ഇതുവരെ പ്രേക്ഷകർ കാണാത്ത ചാക്കോച്ചനെയാകും ചിത്രത്തിലൂടെ കാണുകയെന്നും കുഞ്ചാക്കോ ബോബൻ ട്വന്റിഫോറിനോട് പറഞ്ഞു.

Story Highlight: kunchacko boban aniyathi pravu

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here