ഓണപ്പാട്ട് പാടി ഓണത്തെ വരവേറ്റ് പാണക്കാട്ട് കുടുംബം; ഓണ വിശേഷങ്ങൾ പങ്കുവെച്ച് പി കെ കുഞ്ഞാലിക്കുട്ടിയും

ഓണപ്പാട്ട് പാടി ഓണത്തെ വരവേറ്റ് പാണക്കാട്ട് കുടുംബം; ഓണ വിശേഷങ്ങൾ പങ്കുവെച്ച് പി കെ കുഞ്ഞാലിക്കുട്ടിയും 24 നോട് ഓണ വിശേഷങ്ങൾ പങ്കുവെച്ചു. ഓണദിവസം ഇപ്പോഴും പ്രധാനപ്പെട്ട ദിവസങ്ങളിൽ ഒന്നാണ്. വീട്ടിലും പരിസരങ്ങളിലും ജാതി മത ഭേദമെന്ന്യേ ഓണം ആഘോഷിക്കാറാണ് പതിവെന്ന് പി കെ കുഞ്ഞാലിക്കുട്ടി 24 നോട് പ്രതികരിച്ചു.
വീട്ടിൽ തന്നെ എല്ലാവരുമുള്ളത് കൊണ്ട് ഓണവും ക്രിസ്മസ്സും പെരുന്നാളുമൊക്കെ ഒന്നിച്ച് ആഘോഷിക്കും.കുട്ടികാലം മുതലേ ഓണം ആഘോഷിക്കാറുണ്ട് കോവിഡ് പ്രതിസന്ധി ജനങ്ങളെ ഒരുപാട് കഷ്ടപ്പെടുത്തുന്നു. ഓണം എല്ലാ വീടുകളിലും ഉണ്ട് അതിന് പുരാണ ഐതിഹ്യവുമായി ബന്ധമുണ്ട് ഭൂതകാല ഐശ്വര്യകാലം ഭാവികല ഐശ്വരത്തിന്റെ പ്രതീക്ഷ ആശംസിക്കുന്നു.
അതേസമയം പാണക്കാട്ട് കുടുംബവും ഓണപ്പാട്ട് പാടികൊണ്ടാണ് ഓണത്തെ സ്വീകരിച്ചത്. മുനവറലി തങ്ങൾ ഓണത്തെ സ്നേഹത്തിന്റെ പ്രതീകമായും, ഐശ്വര്യത്തിന്റെയും സഹനത്തിന്റെയും പ്രതീക്ഷയുടെയും കാലമാണെന്ന് വിശേഷിപ്പിച്ചു.കൂടാതെ ഓണക്കാലത്തെ ഇഷ്ട വിഭവങ്ങളെ പറ്റിയും അദ്ദേഹം പറഞ്ഞു.
സാദിഖലി തങ്ങൾ ഓണപ്പാട്ട് പാടികൊണ്ടാണ് ഓണത്തെ സ്വീകരിച്ചത്. കഴിഞ്ഞ രണ്ടു വർഷമായി ഓണമാഘോഷം ഇല്ലായിരുന്നു. ഓണപ്പാട്ടുകൾ വളരെ ആസ്വദിക്കുകയും പാടുകയും ചെയ്യാറുണ്ട്.പാട്ടുകൾക്ക് ഒരു ഗൃഹാതുരത്വമുണ്ട് .’പൂവിളി പൊന്നോണ’ പാട്ടുപാടി യാണ് സാദിഖലി തങ്ങൾ ഓണത്തെ വരവേറ്റത്.മാവേലി കേരളത്തിന് സമ്മാനിച്ച നല്ലനാളുകൾ കേരളത്തിന് ഉണ്ടാവട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
24 ന്റെ മലപ്പുറം പ്രതിനിധി നിഖിൽ പ്രമേഷ് തയ്യാറാക്കിയ വീഡിയോ കാണാം
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here