Advertisement

മൂന്ന് വിമാനങ്ങളിലായി ഇന്ത്യ ഇന്ന് തിരിച്ചെത്തിച്ചത് 400 പേരെ; അഫ്ഗാൻ രക്ഷാ ദൗത്യം ഊർജിതമാക്കി കേന്ദ്രം

August 22, 2021
Google News 1 minute Read
400 Indians evacuated

മൂന്ന് വിമാനങ്ങളിലായി 400 പേരെ അഫ്ഗാനിസ്താനിൽ നിന്ന് തിരിച്ചെത്തിച്ച് ഇന്ത്യ. 390 ഇന്ത്യൻ പൗരന്മാരും രണ്ട് നേപ്പാൾ പൗരന്മാരുമാണ് ഇന്ന് ഇന്ത്യയിൽ തിരികെയെത്തിയിരിക്കുന്നത്. 50 മലയാളികളാണ് ഇന്ന് അഫ്ഗാനിൽ നിന്ന് തിരിച്ചെത്തിയിരിക്കുന്നത്. കൂടുതൽ മലയാളികൾ അഫ്ഗാനിൽ കുടുങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന സൂചന. താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതിനെ തുടർന്നാണ് ഇന്ത്യൻ പൗരൻമാരെ സുരക്ഷിതരായി രാജ്യത്ത് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ ഇന്ത്യ ആരംഭിച്ചത്.

107 ഇന്ത്യക്കാരും 23 അഫ്ഗാനികളും ഉൾപ്പെടുന്ന സംഘവുമായി വ്യോമസേനയുടെ സി-17 വിമാനമാണ് കാബൂളിൽ നിന്ന് ഹിൻഡോൺ എയർ ബെയ്‌സിൽ ഞായറാഴ്ച എത്തിയത്. 87 ഇന്ത്യക്കാരും രണ്ട് നേപ്പാളികളും ഉൾപ്പെടുന്ന മറ്റൊരു സംഘം താജികിസ്താനിൽ നിന്ന് എയർ ഇന്ത്യയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലുമെത്തി. കഴിഞ്ഞ ദിവസമാണ് ഇവരെ കാബൂളിൽ നിന്ന് താജികിസ്താനിൽ എത്തിച്ചത്.

Read Also : താലിബാൻ എന്റെ വീട് ചുട്ടെരിച്ചു; കുടുംബത്തെ രക്ഷപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് അഫ്ഗാൻ യുവതി

കാബൂളിൽ നിന്ന് ദോഹയിലെത്തിച്ച 135 ഇന്ത്യക്കാരുൾപ്പെടുന്ന മറ്റൊരു സംഘത്തേയും ഞായറാഴ്ച ഡൽഹിയിൽ എത്തിച്ചു. പൗരൻമാരെ തിരിച്ചെത്തിക്കുന്ന ദൗത്യം യു.എസ്, ഖത്തർ, താജികിസ്താൻ എന്നീ രാജ്യങ്ങളുമായി ചേർന്നാണ് ഇന്ത്യ പൂർത്തിയാക്കിയത്. പൗരൻമാരെ നാട്ടിലെത്തിക്കുന്ന ദൗത്യം തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്തം ബാഗി ട്വീറ്റ് ചെയ്തു.

താലിബാൻ അഫ്ഗാൻ തലസ്ഥാനം പിടിച്ചെടുത്തതിന് പിന്നാലെ നയതന്ത്ര ഉദ്യോഗസ്ഥർ ഉൾപ്പെടെ 200 പേരെ കഴിഞ്ഞ തിങ്കളാഴ്ച വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇന്ത്യ തിരിച്ചെത്തിച്ചിരുന്നു. 150 പേരടങ്ങുന്ന മറ്റൊരു വിമാനം കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിലെത്തിയിരുന്നു.

Story Highlight: 400 Indians evacuated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here