Advertisement

താലിബാൻ എന്റെ വീട് ചുട്ടെരിച്ചു; കുടുംബത്തെ രക്ഷപ്പെടുത്തിയതിൽ ഇന്ത്യയ്ക്ക് നന്ദി പറഞ്ഞ് അഫ്ഗാൻ യുവതി

August 22, 2021
Google News 2 minutes Read
Taliban burnt house Afghan

അഫ്ഗാനിസ്ഥാനിൽ നിന്ന് തൻ്റെ കുടുബത്തെ രക്ഷപ്പെടുത്തിയതിൽ ഇന്ത്യക്ക് നന്ദി പറഞ്ഞ് അഫ്ഗാൻ യുവതി. താലിബാൻ തൻ്റെ വീട് ചുട്ടെരിച്ചെന്നും മകൾക്കും ചെറുമക്കൾക്കുമൊപ്പമാണ് താൻ ഇന്ത്യയിൽ എത്തിയതെന്നും യുവതി പറഞ്ഞു. ഇന്ത്യൻ വ്യോമസേന രക്ഷപ്പെടുത്തി രാജ്യത്ത് എത്തിച്ച 168 യാത്രക്കാരിൽ പെട്ടയാളാണ് യുവതി. (Taliban burnt house Afghan)

“അഫ്ഗാനിസ്ഥാനിലെ സ്ഥിതി മോശമായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ഞാൻ എൻ്റെ മകൾക്കും രണ്ട് ചെറുമക്കൾക്കുമൊപ്പം ഇവിടെ വന്നു. ഇന്ത്യൻ സഹോദരങ്ങൾ ഞങ്ങളുടെ രക്ഷക്കെത്തി. താലിബാൻ ഞങ്ങളുടെ വീട് ചുട്ടെരിച്ചു. ഞങ്ങളെ സഹായിച്ചതിൽ ഞാൻ ഇന്ത്യക്ക് നന്ദി അറിയിക്കുകയാണ്.”- യുവതി മാധ്യമങ്ങളോട് പ്രതികരിച്ചു.

അഫ്ഗാനിസ്ഥാനിൽ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യയിൽ എത്തിച്ചവർക്ക് പോളിയോ വാക്സിൻ എടുക്കുമെന്ന് ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ അറിയിച്ചിരുന്നു. സൗജന്യമായാണ് വാക്സിൻ എടുക്കുക. ഇവർക്ക് ഡൽഹി വിമാനത്താവളത്തിൽ വച്ച് പോളിയോ വാക്സിൻ എടുക്കുന്ന ചിത്രം അദ്ദേഹം പുറത്തുവിട്ടിട്ടുണ്ട്. അഫ്ഗാനിസ്ഥാനിലും പാകിസ്താനിലും മാത്രമാണ് നിലവിൽ പോളിയോ മഹാമാരി നിലനിൽക്കുന്നത്. ഇതിൻ്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

Read Also : അഫ്ഗാനിൽ നിന്ന് രക്ഷപ്പെടുത്തി ഇന്ത്യയിൽ എത്തിച്ചവർക്ക് പോളിയോ വാക്സിനെടുക്കുമെന്ന് ആരോഗ്യമന്ത്രി

അഫ്ഗാനിസ്ഥാനിലെ ഭരണം താലിബാൻ പിടിച്ചടക്കിയതിനു പിന്നാലെ കാബൂളിൽ നിന്ന് ഞായറാഴ്ച 168 പേരെയാണ് ഇന്ത്യ രക്ഷപ്പെടുത്തിയത്. ഇതിൽ 107 പേർ ഇന്ത്യക്കാരാണ്. അതിനു മുൻപ് എംബസി ജീവനക്കാരും നയതന്ത്ര പ്രതിനിധികളും ഉൾപ്പെടെ 200 പേരെയും ഇന്ത്യ നാട്ടിലെത്തിച്ചിരുന്നു.

കാബൂൾ വിമാനത്താവളത്തിനരികെയുണ്ടായ ആൾത്തിരക്കിൽ ഏഴ് പേർ മരണപ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മരണപ്പെട്ട ഏഴ് പേരും അഫ്ഗാനിസ്ഥാൻ പൗരന്മാരാണ്. സംഭവത്തിൽ ദുഖം രേഖപ്പെടുത്തുന്നതായി യുകെ പ്രതിരോധ മന്ത്രാലയം വക്താവ് പറഞ്ഞു.

കഴിഞ്ഞ ആഴ്ച കാബൂളിൽ നിന്ന് ഒഴിപ്പിച്ചത് 2500 അമേരിക്കക്കാരെയെന്ന് മേജർ ജനറൽ വില്ല്യം ടെയ്‌ലർ അറിയിച്ചിരുന്നു. എത്രയും വേഗം ആളുകളെ ഒഴിപ്പിക്കാൻ അമേരിക്ക ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 17,000 പേരെയാണ് ആകെ ഒഴിപ്പിച്ചത്. ഇതിൽ 2500 പേർ അമേരിക്കൻ പൗരന്മാരാണ്. ഇനി അഫ്ഗാനിസ്ഥാനിൽ എത്ര അമേരിക്കക്കാർ ഉണ്ട് എന്നതിനെപ്പറ്റി കൃത്യമായ എണ്ണം ലഭ്യമല്ലെന്ന് പെൻ്റഗൺ വക്താവ് ജോൺ കിർബി പറഞ്ഞു.

Story Highlight: Taliban burnt house Afghan woman

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here