സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഡിസിസി പട്ടിക വാർത്ത വ്യാജമെന്ന് കെ സുധാകരൻ; അസംതൃപ്‌തർ പുത്തരിയല്ലെന്ന് കൊടിക്കുന്നിൽ സുരേഷ്

സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന ഡിസിസി ഭാരവാഹി പട്ടിക വ്യാജമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ. ഡിസിസി പുനസംഘടനയുമായി ബന്ധമുള്ള അന്തിമ പട്ടിക എ ഐ സി സി പരിഗണിക്കുന്നതേയുള്ളു.ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അടിസ്ഥന രഹിതമമെന്ന് കെ സുധാകരൻ. പട്ടിക സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടു എന്ന രീതിയിലാണ് മാധ്യമങ്ങൾ വാർത്ത നൽകിയിരിക്കുന്നത്.
അതേസമയം ഭാരവാഹി പട്ടികയിലെ’ അസംതൃപ്‌തർ പുത്തരിയല്ല’,എല്ലാവരെയും തൃപ്ത്തിപ്പെടുത്തിട്ടുള്ള ഭാരവാഹി പട്ടിക തയ്യാറാക്കാൻ കഴിയില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് പ്രതികരിച്ചു . പരിഗണിക്കപ്പെടുന്നവർക്ക് വേറെ സ്ഥാനങ്ങൾ നൽകുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് അറിയിച്ചു. കൂടാതെ സീറ്റ് സംബന്ധിച്ച തർക്കങ്ങൾ എല്ലാകാലത്തും ഉണ്ടായിരുന്നെന്ന് കൊടിക്കുന്നിൽ സുരേഷ് എം പി പ്രതികരിച്ചു.
അതേസമയം കോൺഗ്രസ് പുന സംഘടനയുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല അതൃപ്‌തി അറിയിച്ചു. ഒരുമയോടുള്ള ചർച്ചയുണ്ടായിരുന്നെങ്കിൽ കൂടുതൽ മെച്ചപ്പെട്ട പട്ടിക ഉണ്ടാകുമായിരുന്നു. ഡിസിസി പ്രസിഡന്റുമാരെ രണ്ടുദിവസത്തിനുള്ളില്‍ പ്രഖ്യാപിക്കും. കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ നല്‍കിയ പട്ടികയ്ക്ക് എഐസിസി അംഗീകാരം നല്‍കിയതായാണ് റിപ്പോര്‍ട്ട്.
Story Highlights: ‘House of Terrors’ Is Up For Sale, Wait Before You Think About Buying