മലയാളത്തോടുള്ള പ്രിയം വ്യക്തമാക്കി ധോണിയുടെ മകള്‍ സിവ ; ഓണം ആഘോഷിച്ച് എം എസ് ധോണിയും കുടുംബവും

മലയാളികളുടെ ഉത്സവമായ ഓണം ആഘോഷിച്ച് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ് ധോണിയും കുടുംബവും. ഐ പി എൽ രണ്ടാം പാദത്തിനായി യുഎഇയിൽ എത്തിയ ചെന്നൈ സൂപ്പർ കിങ്സ് സംഘത്തിനൊപ്പം എത്തിയ ധോണിയും കുടുംബവും വളരെ ഗംഭീരമായാണ് ഓണം ആഘോഷിച്ചത്.
ധോണിയുടെ ഭാര്യയായ സാക്ഷി സിങ് ധോണി തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ഓണസദ്യയുടെ ചിത്രം പങ്കുവെച്ചു. 22 വിഭവങ്ങൾ അടങ്ങിയ ഉഗ്രൻ സദ്യയുടെ ചിത്രത്തോടൊപ്പം മലയാളികൾക്ക് ഓണാശംസകൾ കൂടി സാക്ഷി നേർന്നിട്ടുണ്ട്. ഇതോടൊപ്പം ധോണിയുടെ മകളായ സിവ ഈ സദ്യ ഉണ്ണുന്ന ചിത്രവും സാക്ഷി മലയാളി ആരാധകർക്കായി പങ്കുവെച്ചിട്ടുണ്ട്.
ഇവർക്ക് കേരളക്കരയോടുള്ള പ്രിയം മുൻപും വെളിപ്പെട്ടിട്ടുള്ളതാണ്. മുൻപ് മലയാളം പാട്ടുകൾ പാടി മലയാളികളെ കയ്യിലെടുതത്തയാളാണ് ധോണിയുടെ മകൾ സിവ. അതേസമയം രണ്ടാം പാദ മത്സരങ്ങൾക്കായി ധോണിയുടെ നേതൃത്വത്തിൽ യുഎഇയിൽ എത്തിയ ചെന്നൈ ടീം അവരുടെ നിർബന്ധിത ക്വാറന്റീൻ കാലാവധി പൂർത്തിയാക്കിയ ശേഷം പരിശീലനം ആരംഭിച്ചു. കഴിഞ്ഞ സീസണിൽ പാടെ നിറംമങ്ങിയതിന് ശേഷം ഈ സീസണിൽ മികച്ച പ്രകടനം നടത്തി വലിയ തിരിച്ചുവരവ് തന്നെയാണ് നടത്തിയത്.
Story Highlights :
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here