അഫ്ഗാനിലേക്കുള്ള വിമാന സർവീസുകൾ പാകിസ്ഥാൻ താത്കാലികമായി നിർത്തിവച്ചു

അഫ്ഗാനിസ്ഥാനിലേക്കുള്ള വിമാന സർവീസുമുകൾ താത്കാലികമായി നിർത്തിവച്ചതായി പാകിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസ് അറിയിച്ചു. കഴിഞ്ഞ ഒരാഴ്ചയായി പാകിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസ് മാത്രമാണ് കാബുളിലേക്കും തിരിച്ചും സർവീസ് നടത്തിയിരുന്നത്.
കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗകര്യക്കുറവും റൺവേയിലെ മാലിന്യക്കൂമ്പാരവുമാണ് സർവീസ് നിർത്താൻ കാരണമെന്ന് പാകിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസ് അറിയിച്ചു.
Read Also : യുഎസ് സൈനിക വിമാനത്തിൽ പ്രസവിച്ച് അഫ്ഗാൻ യുവതി
താലിബാൻ അധികാരമേറ്റെടുത്തതിനുശേഷം കാബൂൾ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ശുചീകരണത്തൊഴിലാളികളും കൃത്യമായി ജോലി ചെയ്യുന്നില്ലെന്നാണ് വിവരം. റൺവേയിലെ മാലിന്യങ്ങൾ വലിയ അപകടങ്ങൾ ക്ഷണിച്ചുവരുത്തുമെന്നും പാക് എയർലൈൻസുകൾ ഭയക്കുന്നു.
കാബൂൾ വിമാനത്താവളത്തിന്റെ സുരക്ഷ അമേരിക്കയുടെ കൈകളിലാണെന്നും അവർ സൈനിക വിമാനങ്ങൾക്കുമാത്രമാണ് പ്രാധാന്യം നൽകുന്നതെന്നും പാക് ആക്ഷേപമുണ്ട്.
വിമാനത്താവളത്തിൽ ഉടൻ അവശ്യ സൗകര്യങ്ങൾ ഒരുക്കണമെന്ന് അഫ്ഗാൻ സിവിൽ ഏവിയേഷൻ അതോറിറ്റിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പാകിസ്ഥാൻ അന്താരാഷ്ട്ര എയർലൈൻസ് വക്താവ് അബ്ദുള്ള ഹഫീസ് അറിയിച്ചു.
Story Highlight: PIA cancels flights to Afghan
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here