പോപ്പുലർ ഫിനാൻസ് വിദേശ കമ്പനി ഏറ്റെടുക്കും; നിക്ഷേപകരുടെ പണം തിരികെ നൽകും : പോപ്പുലർ ഫിനാൻസ് പ്രതികൾ

പോപ്പുലർ ഫിനാൻസ് നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതികളുടെ പുതിയ നീക്കങ്ങൾ. പോപ്പുലർ ഫിനാൻസ് വിദേശ കമ്പനി ഏറ്റെടുക്കുമെന്നും, നിക്ഷേപകരുടെ പണം തിരികെ നൽകുമെന്നും പോപ്പുലർ ഫിനാൻസ്.
അബുദാബി കേന്ദ്രീകരിച്ചുള്ള ഡി കാപ്പിറ്റൽ പോർട്ട്ഫോളിയോ ,പോപ്പുലർ ഫിനാൻസിനെ ഏറ്റെടുക്കാമെന്ന് അറിയിച്ചിണ്ടെന്ന് ഉടമകൾ പറയുന്നു. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെയായിരുന്നു പ്രതികൾ കമ്പനി കൈമാറാനുള്ള നീക്കങ്ങൾ വെളിപ്പെടുത്തിയത്.
1600 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് നടത്തിയ പോപ്പുലർ ഫിനാൻസിനെ മലയാളികൾക്ക് നിക്ഷേപമുള്ള വിദേശ കമ്പനി ഏറ്റെടുക്കുമെന്ന പോപ്പുലർ ഫിനാൻസ് ഉടമകളായ തോമസ് ഡാനിയേലിൻ്റെയും, മകൾ റിനു മറിയത്തിൻ്റെയും മൊഴികളാണ് കേസിൽ പുതിയ നീക്കങ്ങളുണ്ടെന്ന സൂചന നൽകുന്നത്.
Read Also : പോപ്പുലർ ഫിനാൻസ് തട്ടിപ്പ്; അന്വേഷണം ഓസ്‌ട്രേലിയയിലേക്ക് വ്യാപിപ്പിച്ച് ഇ ഡി
എന്നാൽ ഇത്തരത്തിലുള്ള ഒരു കമ്പനിയെ കുറിച്ചുള്ള വിവരങ്ങളോ, ഇവർ പോപ്പുലർ ഫിനാൻസുമായി നടത്തിയ ചർച്ചകളുടെ വിശദാംശങ്ങളോ ഇ ഡി കണ്ടെത്തിയിട്ടില്ല.
തോമസ് ഡാനിയേലിനെയും, റിനു മറിയത്തെയും ആറു ദിവസത്തെ കൂടി കസ്റ്റഡി വേണമെന്ന് ഇ ഡി കോടതിയെ അറിയിച്ചിട്ടുണ്ട്.
Story Highlight: popular finance take over
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here