Advertisement

ശ്രീ സിമന്റ്സ് കരാർ അവസാനിപ്പിച്ചു; ഈസ്റ്റ് ബംഗാളിന്റെ ഐഎസ്എൽ ഭാവി തുലാസിൽ

August 23, 2021
Google News 2 minutes Read
East Bengal Shree Cement

ഈസ്റ്റ് ബംഗാളുമായുള്ള കരാർ അവസാനിപ്പിച്ച് ശ്രീ സിമൻ്റ്സ്. ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ക്ലബും സ്പോൺസർമാരും തമ്മിൽ വേർപിരിഞ്ഞ വിവരം അറിയിച്ചത്. ഇതോടെ ക്ലബിൻ്റെ ഐഎസ്എൽ ഭാവി തുലാസിലായിരിക്കുകയാണ്. സ്പോൺസർമാരില്ലാതെ ഐഎസ്എലിൽ കളിക്കാനാവില്ല. ഇതോടെ സീസണിനു മുൻപ് തന്നെ പുതിയ സ്പോൺസർമാരെ കണ്ടെത്താനായില്ലെങ്കിൽ ഈസ്റ്റ് ബംഗാളിന് ഐഎസ്എലിൽ കളിക്കാനാവില്ല. (East Bengal Shree Cement)

“അവസാന സമയത്ത് ശ്രീ സിമൻ്റ്സിൽ നിന്ന് എനിക്കൊരു കത്ത് കിട്ടി. അവർക്ക് ക്ലബ് നടത്തിക്കൊണ്ടുപോകാൻ കഴിയില്ലെന്നാണ് അറിയിച്ചത്. അത് വളരെ മോശം രീതിയാണ്. മാസങ്ങളായി ക്ലബിൻ്റെ ഭാവി തുലാസിലാക്കി അവസാനം പിന്മാറുന്നത് മോശമാണ്. ഇത് സങ്കടകരമാണ്. ഈസ്റ്റ് ബംഗാളിന് സമ്പന്നമായ പാരമ്പര്യമുണ്ട്. മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഐഎസ്എലിൽ കളിക്കണമെന്നാണ് ആഗ്രഹം. മോഹൻബഗാൻ ഐഎസ്എലിൽ കളിക്കുന്നതിൽ സന്തൊഷമുണ്ട്. ഈസ്റ്റ് ബംഗാളും കളിക്കണം. ഞങ്ങൾ സന്തുഷ്ടരല്ലെന്ന് ശ്രീ സിമൻ്റ്സിനെ അറിയിക്കും. ഈ പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കും.”- മമത ബാനർജി പറഞ്ഞു. അതേസമയം, തങ്ങൾക്ക് കത്ത് ലഭിച്ചിട്ടില്ലെന്നും ഐഎസ്എൽ കളിക്കാനാവുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ക്ലബ് അധികൃതർ വിശദീകരിച്ചു.

Read Also : സൗഹൃദ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിന് പരാജയം

കഴിഞ്ഞ സീസണിലാണ് ശ്രീ സിമൻ്റ്സ് ക്ലബിൻ്റെ നിക്ഷേപകരായി എത്തുന്നത്. 76 ശതമാനമായിരുന്നു ക്ലബിൽ ശ്രീ സിമൻ്റ്സിൻ്റെ ഓഹരി. ഇതേ തുടർന്ന് ക്ലബ് ഐഎസ്എൽ കളിച്ചു. ഇരുവരും തമ്മിൽ ഒപ്പിട്ട ധാരണാ പത്രം പ്രകാരം ക്ലബിൻ്റെ സ്പോർട്ടിംഗ് അവകാശങ്ങൾ മുഴുവനായും കൈമാറണമെന്ന് വ്യവസ്ഥ ഉണ്ടായിരുന്നു. ഇതിനു സാധിക്കില്ലെന്നാണ് ഇപ്പോൾ ക്ലബിൻ്റെ നിലപാട്. 24 എക്സിക്യൂട്ടിവ് സമിതി അം​ഗങ്ങളും ഒപ്പുവച്ച പ്രസ്താവനയിലൂടെയാണ് ക്ലബ് ഇക്കാര്യം അറിയിച്ചത്.

ഉടമ്പടി പ്രകാരം ക്ലബിന്റെ പേര്, ലോ​ഗോ, ​ഗ്രൗണ്ട് തുടങ്ങിയ കാര്യങ്ങളിലെ പൂർണമായ അവകാശം ശ്രീ സിമൻ്റ്സിനാണ്. ഇത് ക്ലബിൽ സമിതിക്കുള്ള അവകാശങ്ങളൊക്കെ ഇല്ലാതാക്കും. ഇത് സാധിക്കില്ലെന്ന് ക്ലബ് എക്സിക്യൂട്ടിവ് സമിതി പറയുന്നു. കരാർ ഒപ്പുവച്ചില്ലെങ്കിൽ സ്പോൺസർ സ്ഥാനത്തു നിന്ന് പിന്മാറുമെന്ന് ശ്രീ സിമൻ്റ്സ് അറിയിച്ചിരുന്നു.

Story Highlight: East Bengal Shree Cement parts ways

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here