ഉപഭോക്തൃ താത്പര്യം സംരക്ഷിച്ചില്ലെന്ന് പരാതി; മാരുതി സുസുക്കിക്ക് 200 കോടി രൂപ പിഴ
August 23, 2021
1 minute Read
ഉപഭോക്തൃ താത്പര്യത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവന്ന പരാതിയിൽ മാരുതി സുസുക്കിക്ക് 200 കോടി രൂപ പിഴയിട്ട് കോംപറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ.
Read Also : ഇന്‍ഫോസിസ് സിഇഒ ധനമന്ത്രാലയത്തില്‍ ഹാജരായി; ആദായനികുതി വകുപ്പ് പോര്‍ട്ടലിലെ പ്രശ്നത്തില്‍ വിശദീകരണം നൽകി
ഡീലർമാർ ഉപഭോക്താവിന് അധിക ഡിസ്‌കൗണ്ട് നൽകുന്നത് മാരുതി വിലക്കുന്നുവെന്ന് പരാതി ഉയർന്നിരുന്നു. തങ്ങൾ നിഷ്കർഷിച്ച ഡിസ്‌കൗണ്ടിൽ നിന്ന് അധികമായി ഉപഭോക്താവിന് ഡിസ്‌കൗണ്ട് അനുവദിക്കുന്നതിനെയാണ് മാരുതി എതിർത്തത്. ഡീലർമാർ അത്തരത്തിൽ ഉപഭോക്താവിന് അധിക ഡിസ്‌കൗണ്ട് നൽകുന്നുണ്ടെങ്കിൽ ഡീലർമാർക്കെതിരെ പിഴയിടുന്ന പതിവ് മാരുതി സുസുക്കി കമ്പനിക്ക് ഉണ്ടെന്ന് പരാതിയിൽ പറയുന്നു.
Story Highlight: Maruti Suzuki fined 200crore
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement