Advertisement
kabsa movie

ഇന്‍ഫോസിസ് സിഇഒ ധനമന്ത്രാലയത്തില്‍ ഹാജരായി; ആദായനികുതി വകുപ്പ് പോര്‍ട്ടലിലെ പ്രശ്നത്തില്‍ വിശദീകരണം നൽകി

August 23, 2021
0 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ആദായനികുതി വകുപ്പ് പോര്‍ട്ടലിലെ പ്രശ്നത്തില്‍ വിശദീകരണം നല്‍കാന്‍ ഇന്‍ഫോസിസ് സിഇഒ സലീല്‍ പരേഖ് ധനമന്ത്രാലയത്തില്‍ നേരിട്ട് ഹാജരായി. പോർട്ടൽ ആരംഭിച്ച് രണ്ടര മാസം കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് കമ്പനി സിഇഒയെ ധനമന്ത്രി വിളിച്ചത്.

2019 ൽ ആണ് പുതിയ പോർട്ടൽ നിർമ്മിക്കാനായി ഇൻഫോസിസിന് ധനമന്ത്രാലയം കരാർ നൽകിയത്. ജൂണ്‍ 2021 വരെ 164 കോടി രൂപ ഇതിനായി സർക്കാർ ഇന്‍ഫോസിസിന് നല്‍കി. പുതിയ പോർട്ടല്‍ നിലവില്‍ വന്ന് രണ്ടര മാസമായിട്ടും സാങ്കേതിക പ്രശ്നം പരിഹരിക്കാനായിരുന്നില്ല. ഈ മാസം 21 ന് പോര്‍ട്ടല്‍ തന്നെ ലഭ്യമായില്ലെന്നും ധനമന്ത്രാലയം പറയുന്നു.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഐടി കമ്പനിയാണ് ഇൻഫോസിസ്. ഡോ.എൻ.ആർ. നാരായണമൂർത്തിയുടെ നേതൃത്വത്തിൽ 1981 ൽ സ്ഥാപിക്കപ്പെട്ട വിവരസാങ്കേതിക വിദ്യാ മേഖലയിലെ കമ്പനിയാണ് ഇൻഫോസിസ് ലിമിറ്റഡ്.160,027 തൊഴിലാളികൾ ജോലി ചെയ്യുന്ന ഇൻഫോസിസ്, ഇൻഡ്യയിലെ ഏറ്റവും വലിയ ഐ റ്റി കമ്പനികളിലൊന്നും, ബാംഗ്ലൂരിലെ ഇൻഫോസിസ് ക്യാമ്പസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ വിവര സാങ്കേതിക ക്യാമ്പസുകളിലൊന്നുമാണ്.

Story Highlights:This man’s 94-yr-old grandmother kept a record of all the books she read since age 14

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement