Advertisement

അഫ്‌ഗാനിലെ സാഹചര്യം വിലയിരുദത്താൻ സർവ്വകക്ഷി യോഗം ചേരുമെന്ന് കേന്ദ്രം

August 23, 2021
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

അഫ്ഗാനിസ്ഥാനിലെ സാഹചര്യങ്ങൾ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചു. ആഗസ്റ്റ് 26 നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദേശപ്രകാരമാണ് ഈ നടപടി. പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്‌ളാദ് ജോഷി നിശ്ചിത സമയത്തിനുള്ളില്‍ കൂടുതല്‍ വിവരങ്ങള്‍ നല്‍കുമെന്നും ജയ്ശങ്കര്‍ അറിയിച്ചു.

അഫ്ഗാന്‍ വിഷയം രാഷ്ട്രീയ പാര്‍ട്ടി നേതാക്കളോട് വിശദീകരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കിയിരുന്നതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചിരുന്നു. ഇതുസംബന്ധിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ പാര്‍ലിമെന്ററി കാര്യ മന്ത്രി പ്രഹ്‌ളാദ് ജോഷി അറിയിക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രം സര്‍വകക്ഷി യോഗം വിളിച്ചത്.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്ക് ഇതുസംബന്ധിച്ച്‌ സംസാരിക്കാന്‍ കഴിയാത്തത് എന്ന് ജയശങ്കറിന്റെ ട്വീറ്റിന് മറുപടിയായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. അതോ ഇനി അഫ്ഗാനിസ്ഥാനില്‍ എന്താണ് നടക്കുന്നത് എന്നത് സംബന്ധിച്ച്‌ അദ്ദേഹത്തിന് അറിവില്ലേ എന്നും രാഹുല്‍ ചോദിച്ചിരുന്നു.

Read Also: ഇൻസ്റ്റഗ്രാമിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള ‘വനിതാതാരം’; റെക്കോർഡ് നേട്ടവുമായി സെലീന ഗോമസ്

ഇന്നു രാവിലെ 168 പേരെ അഫ്ഗാനില്‍ നിന്ന് ഇന്ത്യയിലെത്തിച്ചിരുന്നു. 146 ഇന്ത്യക്കാരും അവശേഷിക്കുന്ന സിഖ്, ഹിന്ദു വിഭാഗക്കാരുമാണ് വന്നത്. 46 ന്യുനപക്ഷങ്ങളെ കൂടി ഉടന്‍ നാട്ടിലെത്തിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Story Highlights: jayaram imitates prem nazeer for sheela

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement