കൊവിഡ്; ഇൻഡോനേഷ്യയ്ക്ക് മെഡിക്കൽ ഓക്സിജൻ കണ്ടയ്നറുകൾ നൽകി ഇന്ത്യ

കൊവിഡ് പ്രതിസന്ധി നേരിടുന്ന ഇൻഡോനേഷ്യയ്ക്ക് സഹായമെത്തിച്ച് ഇന്ത്യ. 10 ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കണ്ടയ്നറുകൾ ഇന്ത്യ ഇൻഡോനേഷ്യയിലേക്ക് എത്തിച്ചു.
ഇൻഡോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്കാണ് ഓക്സിജൻ എത്തിച്ചത്. ഐഎൻഎസ് ഐരാവത് ഉപയോഗിച്ചാണ് ഓക്സിജൻ കൊണ്ടു പോയത്. കൊവിഡ് പ്രതിസന്ധി നേരിടുന്ന ഇൻഡോനേഷ്യയിലേക്ക് നേരത്തേയും ഓക്സിജനുകളും മറ്റു സഹായങ്ങളും ഇന്ത്യ നൽകിയിരുന്നു.
ജുലായ് മാസത്തിൽ 100 മെട്രിക് ടൺ ഉൾക്കൊള്ളുന്ന 5 ലിക്വിഡ് മെഡിക്കൽ ഓക്സിജൻ കണ്ടയ്നറുകളും 300 ഓക്സിജൻ കോൺസെന്ട്രേറ്ററുകളും രാജ്യത്ത് നിന്ന് ഇൻഡോനേഷ്യയിലേക്ക് അയച്ചിരുന്നു.
#MissionSAGAR #INSAiravat arrived at Tanjung Priok Port #Jakarta, Indonesia with Liquid Medical Oxygen #LMO.
— SpokespersonNavy (@indiannavy) August 24, 2021
A Landing Ship Tank (Large), the #amphibious platform has been part of various relief efforts across #IndianOcean (1/3)#SecurityAndGrowthforAllintheRegion@IndianEmbJkt pic.twitter.com/qGfIpcVzFD
ഇൻഡോനേഷ്യൻ സർക്കാരിന്റെ ആവശ്യാർത്ഥം 10 കണ്ടയ്നർ ലിക്വിഡ് മെഡിക്കൽ ഓക്സിജനുമായി ഇന്ത്യൻ നാവിക സേനയുടെ കപ്പൽ ഐഎൻഎസ് ഐരാവത് ജക്കാർത്തയിലെ തൻജുങ് പ്രിയോക് പോർട്ടിൽ എത്തിയതായി നാവിക സേന പുറത്തിറക്കിയ ഔദ്യോഗിക കുറിപ്പിൽ വ്യക്തമാക്കുന്നു.
Read Also : രാജ്യത്തെ ഓക്സിജൻ ലഭ്യതയും വിതരണവും വിലയിരുത്തി പ്രധാനമന്ത്രി
Story Highlights : India sends Liquid Medical Oxygen to Indonesia
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here