Advertisement

ഒന്നാം വർഷ ഹയർസെക്കൻഡറി, വിഎച്ച്എസ്ഇ പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷ നൽകാം

August 24, 2021
Google News 1 minute Read
kerala plus one applications

ഒന്നാം വർഷ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പ്രവേശനത്തിന് ഇന്ന് മുതൽ അപേക്ഷ നൽകാം. അപേക്ഷിക്കാനുള്ള അവസാന തീയതി സെപ്റ്റംബർ 3 ആണ്.

ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 7 നും ആദ്യ അലോട്ട്മെന്റ് 13 നും നടക്കും. നിലവിലെ സംവരണത്തിന് പുറമെ മുന്നോക്ക വിഭാഗങ്ങൾക്ക് പത്ത് ശതമാനo സംവരണം തുടരാൻ തീരുമാനിച്ചിട്ടുണ്ട്.

Read Also : പ്ലസ് വൺ പ്രവേശനത്തിന് 10 % സാമ്പത്തിക സംവരണം

എയ്ഡഡ് സ്കൂളുകൾക്ക് 20 ശതമാനം മാനേജ്മെൻറ് ക്വാട്ടയും 10 ശതമാനം സീറ്റുകളിൽ സ്കൂൾ നടത്തുന്ന സമുദായത്തിലെ കുട്ടികൾക്കുള്ള കമ്യൂണിറ്റി ക്വാട്ടയും നില നിർത്തി. കുട്ടികൾ കുറവായ ബാച്ചുകൾ മലബാർ മേഖലയിലെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്.

Story Highlight: kerala plus one applications

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here